ഒറ്റനോട്ടത്തിൽ ഉറുമാം പഴം; വെട്ടിനോക്കിയപ്പോൾ ലഹരി ഗുളികകൾ, പിടികൂടിയത് 10 ലക്ഷത്തോളം ലഹരി ഗുളികകൾ – വീഡിയോ
സൗദിയിലെ തബൂക്ക് പ്രവിശ്യയിലുള്ള ദുബ തുറമുഖം വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുകൾ സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പിടികൂടി. ഉറുമാം പഴത്തിനകത്ത് വിദഗ്ധമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പത്ത് ലക്ഷത്തോളം (932,980) ക്യാപ്റ്റഗണ് ഗുളികകളാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
ദുബ തുറമുഖത്തെത്തിയ ഒരു ചരക്ക് സുരക്ഷാ സാങ്കേതിക വിദ്യകൾ വഴി പരിശോധിച്ചപ്പോൾ, ഉറുമാം പഴത്തിൻ്റെ അകത്തെ അറകളിൽ തിരിച്ചറിയാനാകാത്ത വിധം ഒളിപ്പിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്.
ഒറ്റ നോട്ടത്തിൽ ഉറുമാം പഴമാണെന്ന് തോന്നുമെങ്കിലും, വെട്ടി നോക്കിയപ്പോൾ അതിനകത്തെ ഫലങ്ങൾ നീക്കം ചെയ്ത് തോലിനുള്ളിൽ ലഹരി ഗുളികകൾ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.
സംഭവത്തിൽ ഇവ സ്വീകരിക്കാനെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
#ارقد_وآمن | #الزكاة_والضريبة_والجمارك في ميناء ضباء تُحبط محاولة تهريب أكثر من 932 ألف حبة كبتاجون، عُثِر عليها مُخبأة في إرسالية "رمان" واردة إلى المملكة، وبالتنسيق مع @Mokafha_SA تم القبض على مُستقبلي المضبوطات داخل المملكة وهما شخصان.
🔗| https://t.co/MkZ8hqYceN#زاتكا pic.twitter.com/sTLZiwYwYL— هيئة الزكاة والضريبة والجمارك (@Zatca_sa) October 24, 2023
രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുമെന്നും, രാജ്യത്തിൻ്റെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുന്നതിനായി കള്ളക്കടത്ത് പ്രവർത്തനങ്ങളെ ശക്തമായി നിരീക്ഷിക്കുകയാണെന്നും സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി ഊന്നിപ്പറഞ്ഞു. അത്തരം നിരോധിത വസ്തുക്കളെയും മറ്റും കടത്താനുള്ള ശ്രമങ്ങൾ തടയുന്നതിൽ സമുഹം പങ്കുചേരണമെന്നും അതോറിറ്റി അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക