ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മക്‌ഡൊണാൾഡ്‌സ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു; 20 ലക്ഷം റിയാൽ നൽകുമെന്ന് മക്‌ഡൊണാൾഡ്‌സ് സൗദി ഘടകം
ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനത്തിന് 20 ലക്ഷം റിയാൽ സംഭവാന നൽകുമെന്ന് മക്‌ഡൊണാൾഡ്‌സ് സൗദി ഘടകം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിപ്പിച്ച്, ഫലസ്തീനിലെയും ഗസ്സയിലെയും സഹോദരങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും കമ്പനി ഊന്നിപ്പറഞ്ഞു.
മക്‌ഡൊണാൾഡ്‌സ് സൗദി ഘടകം സൗദിയുടെ അതിത്തികൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതാണെന്നു, മറ്റു രാജ്യങ്ങളിലുളള ഏജൻസികൾ ചെയ്യുന്ന കാര്യങ്ങൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും കമ്പനി പ്രസിദ്ധീകരിച്ച ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.
“ഞങ്ങൾ പൂർണ്ണമായും സൗദി കമ്പനിയായതിനാൽ, ഞങ്ങളുടെ സൗദി ഐഡന്റിറ്റിയിലും സൗദി സമ്പദ്‌വ്യവസ്ഥയെയും സമൂഹത്തെയും പിന്തുണയ്ക്കുന്നതിലും ഞങ്ങൾ അഭിമാനിക്കുന്നു. സാമൂഹികവും മാനുഷികവുമായ പ്രശ്നങ്ങളിൽ ആവശ്യമായ പിന്തുണ നൽകുന്നതിലും, സംഭാവന നൽകുന്നതിലും ഞങ്ങൾ ന്തോഷിക്കുന്നുവെന്നും പ്രസ്താവനയിൽ വ്യക്തമാക്കി”
ഈ നിലപാടുകളുടെ ഭാഗമായി ബന്ധപ്പെട്ട ഔദ്യോഗിക അധികാരികളുമായി ഏകോപിച്ച് ഗസ്സയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം സൗദി റിയാലിന്റെ സംഭാവന പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.
ഇസ്രായേലിലെ മക്‌ഡൊണാൾഡിന്റെ ഫ്രാഞ്ചൈസി ഉടമകൾ ഇസ്രായേൽ സൈന്യത്തിന് സൌജന്യ ഭക്ഷണം നൽകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിനെ തുടർന്ന് മക്ഡൊളാൾഡ്സ് ബഹിഷ്കരിക്കണമെന്ന് പ്രചാരണം അറബ് രാജ്യങ്ങളിലെ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതിന് പിറകെയാണ് ഇപ്പോൾ നിലപാട് വ്യക്തമാക്കി കൊണ്ട് മക്‌ഡൊണാൾഡ്സ് സൗദി ഘടകം ഗസ്സക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.
എന്നാൽ ഇസ്രായേൽ സൈനികർക്ക് ഭക്ഷണം കൊടുക്കുവാനുള്ള തീരുമാനം, ഇസ്രായേലിലെ കമ്പനിയുടെ ഏജൻസിയുടെ സ്വതന്ത്രമായ തീരുമാനവും പ്രവർത്തനവുമാണെന്ന് മക്‌ഡൊണാൾഡ്‌സ് സൗദി ഘടകം വ്യക്തമാക്കി.
“മക്‌ഡൊണാൾഡ്സ് ഇന്റർനാഷണലിനോ മറ്റേതെങ്കിലും രാജ്യത്തെ ഫ്രാഞ്ചൈസി ഉടമയ്‌ക്കോ, ഇസ്രായേലിലെ ഫ്രാഞ്ചൈസിയുടെ തീരുമാനത്തിലും പ്രവർത്തനത്തിലും നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും മക്‌ഡൊണാൾഡ്സ് സൗദി ഘടകം കൂട്ടിച്ചേർത്തു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക