വാഹന പരിശോധന ശക്തമാക്കും; അനുവദിച്ചതിൽ കൂടുതൽ ആളുകളെ വാഹനത്തിൽ കയറ്റിയാൽ 2000 റിയാൽ വരെ പിഴ

സൗദിയിൽ വാഹന പരിശോധന ശക്തമാക്കുന്നു. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കാറിനുള്ളിൽ കയറ്റുന്നതിനെതിരെ സ്‌പെഷ്യൽ റോഡ് സെക്യൂരിറ്റി ഫോഴ്‌സിൻ്റെ മുന്നറിയിപ്പ് നൽകി. ഇത് പിഴ ലഭിക്കാൻ കാരണമാകുന്ന നിയമ ലംഘനമാണെന്ന്  വാഹന ഡ്രൈവർമാരെ ഓർമിപ്പിച്ചു.

ട്രാഫിക് ലൈസൻസിൽ വ്യക്തമാക്കിയ എണ്ണത്തിൽ കൂടുതൽ യാത്രക്കാരെ കയറ്റിയാൽ 1,000 റിയാൽ മുതൽ 2,000 റിയാൽ വരെയാണ് പിഴയെന്ന് റോഡ് സുരക്ഷാ സ്‌പെഷ്യൽ ഫോഴ്‌സ് വിശദീകരിച്ചു.

ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ, ട്രാഫിക് അധികാരികൾ തുടർച്ചയായ മാർഗനിർദേശം നൽകുന്നുണ്ട്.  തീപിടുത്തമുണ്ടായാൽ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ മാർഗങ്ങളിലൊന്നായ അഗ്നി ശമന ഉപകരണം ഉപയോഗിക്കണമെന്നും, ഇത് എപ്പോഴും കാറിൽ കരുതണമെന്നും സ്‌പെഷ്യൽ ഫോഴ്‌സ് ഓർമിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!