ജിദ്ദയിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചത് പുതിയ വീട്ടിൽ താമസിക്കാനായി നാട്ടിലേക്ക് പോകാനിരിക്കെ
സൌദി അറേബ്യയിലെ ജിദ്ദയിൽ മലയാളി യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം പ്രവാസികൾക്കും കുടുംബത്തിനും നോവായി. മലപ്പുറം കോടൂർ പഞ്ചായത്തിൽപെട്ട മാങ്ങാട്ടുപുരം സ്വദേശി സൈതലവി (38) മരിച്ചത്.
ജിദ്ദയിലെ ഹറാസാത്തിൽ ജോലി ചെയ്യുന്നതിനിടെ ഇന്ന് രാവിലെയായിരുന്നു ദാരുണ സംഭവം. ആറ് മാസം മുമ്പാണ് ഇദ്ദേഹം നാട്ടിൽ നിന്ന് എത്തിയത്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നതിനിടെയായിരുന്നു മരണം. നാട്ടിലെത്തിയാലുടൻ പുതിയ വീട്ടിലേക്ക് താമസം മാറണമെന്ന് ഇദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായും അതിനുള്ള ഒരുക്കങ്ങളോടെയാണ് യാത്രക്കൊരുങ്ങിയിരുന്നതെന്നും സുഹൃത്തുക്കൾ പങ്കുവെച്ചു.
ജിദ്ദ ജാമിഅയിലെ അന്തലൂസിയാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാളെ (ശനിയാഴ്ച) ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക