മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

സൗദിയിൽ മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കുളത്തൂപ്പുഴ സ്വദേശി സമീറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാണെന്നാണ് പ്രാഥമിക നിഗമനം. സൗദിയിലെ ഖുബൈബിലാണ് സംഭവം.

മൂന്ന് മാസം മുമ്പ് വരെ നിക്കോൺ കമ്പനിയിൽ സെയിൽസ്മാൻ ആയി ജോലി ചെയ്തിരുന്നു. ഇതിനിടെ സുഹൃത്തിനോടൊപ്പം ചേർന്ന് വാച്ച് ബിസിനസ് ആരംഭിച്ചു. ഇത് നടത്തി വരുന്നതിനിടെയാണ് മരണം.

കുടുംബ പ്രശ്നമാണ് മരണത്തിലേക്ക് നയിക്കാൻ കാരണമായതെന്നാണ് സൂചന. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടികൾ  നടന്ന് വരുന്നതായി ബുറൈദ കെഎംസിസി പ്രവർത്തകർ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share