പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂര്‍ കോടിയേരി സ്വദേശി സനേഷ് ബാലന്‍ (34) ആണ് മരിച്ചത്. മാള്‍ ഓഫ് ഒമാനിലെ ഒരു ഔട്ട്‌ലറ്റില്‍ ജോലി ചെയ്ത് വരികയായിരുന്നു. 15 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു. ഗൂബ്രയിലായിരുന്നു താമസിച്ചിരുന്നത്. പിതാവ്: ബാലന്‍, മാതാവ്: പരേതയായ സരള, ഭാര്യ: ശിശിര, മകള്‍: ദിയ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share