‘അമ്മ അച്ഛാ ഞാന്‍ പോകുന്നു, എൻ്റെ കളർപെൻസിൽ 8 എയിലെ സുഹൃത്തിന് നൽകണം’; കത്തെഴുതിവെച്ച് വിദ്യാർഥി വീടുവിട്ടിറങ്ങി
തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ.
‘ഞാൻ പോകുന്നു, എന്റെ കളർ പെൻസിലുകൾ എട്ട് എയിൽ പഠിക്കുന്ന സുഹൃത്തിന് നൽകണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പുലർച്ചെ 5.30നുള്ള ദൃശ്യങ്ങളാണ് ഇത്.
കള്ളിക്കാട് ചിന്തലയ സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ആണ് കുട്ടി പഠിക്കുന്നത്. കണ്ടുകിട്ടുന്നവര്‍, കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന്‍ 04712290223 എന്ന നമ്പറിലോ 9895896890 നമ്പറിലോ അറിയിക്കണമെന്ന് പൊലീസും ബന്ധുക്കളും അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക