അബ്ഷിർ സേവനങ്ങൾ തടസപ്പെടും; അടിയന്തിര സേവനങ്ങൾ നേരത്തെ പൂർത്തിയാക്കുക
സൌദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ അബ്ഷിർ പ്ലാറ്റ് ഫോമിൽ ഇന്ന് അർധ രാത്രി മുതൽ സേവനങ്ങൾ തടസപ്പെടുമെന്ന് അബ്ഷിർ പ്ലാറ്റ് ഫോം അറിയിച്ചു. അബ്ഷിർ പ്ലാറ്റ് ഫോമിൽ സാധാരണ നടന്ന് വരാറുള്ള അപ്ഡേഷൻ്റെ ഭാഗമായാണ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെ 12 മണി മുതൽ ഉച്ചക്ക് 1 മണി വരെ മാത്രമായിരിക്കും സേവനം ലഭ്യമല്ലാതിരിക്കുക. ഈ സമയത്ത് സേവനങ്ങൾ ഭാഗിഗമായി തടസപ്പെടാനിടയുള്ളതിനാൽ അത്യാവശ്യ സേവനങ്ങൾ ആവശ്യമുള്ളവർ നേരത്തെ പൂർത്തിയാക്കണമെന്ന് അബ്ഷിർ അറിയിച്ചു.
പ്രവാസികളുടെ റീ എൻട്രി വിസ, സന്ദർശന വിസ പുതുക്കൽ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ തടസപ്പെടാനിടയുണ്ട്. അതിനാൽ ഇത്തരം സേവനങ്ങൾ ആവശ്യമുള്ളവർ നേരത്തെ ചെയ്ത് തീർക്കണമെന്ന് പ്ലാറ്റ് ഫോം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക
تحديثات مجدولة لأنظمة منصة أبشر
ننوه عملائنا الكرام على وجود تحديثات لأنظمة منصة #أبشر.
⚠️ قد يتعذر خلال فترة التحديث استخدام بعض خدمات المنصة ⚠️
* نود إفادة عملائنا بأهمية إنجاز الخدمات المهمة قبل موعد التحديثات بوقت كافٍ * pic.twitter.com/i1KfTIrFLc
— أبشر (@Absher) September 27, 2023