നിറപ്പകിട്ടാർന്ന കലാവിരുന്നുകളൊരുക്കി ജിദ്ദ കേരള പൗരാവലി സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: കേരളത്തിലെ പതിനാല് ജില്ലകളിലെയും പ്രതിനിധികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച
സൗദി ദേശീയ ദിനാഘോഷം കേരളത്തിൻ്റെ പരിച്ഛേദമായി മാറി.

സൗദിയുടെയും ഇന്ത്യയുടേയും ദേശീയ ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ ദേശഭക്തി ഗാനങ്ങളും നാഷണൽ ഡേ ക്വിസും വൈവിധ്യമാർന്ന കലാ സാംസ്‌കാരിക പരിപാടികളുമുൾപ്പെടെ വർണ്ണാഭമായ നിരവധി പരിപാടികളും അരങ്ങേറി.

ചടങ്ങിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ജിദ്ദ കേരള പൗരാവലി ‘കളേഴ്സ് ഓഫ് പാട്രിയോടിസം’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്ര രചനയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള പ്രശംസാ പത്രവും മെഡലുകളും നൽകി ആദരിച്ചു.

 

 

ആഘോഷ പരിപാടികളുടെ ഔദ്യോഗിക ഉൽഘാടനം അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് ആലുങ്ങൽ മുഹമ്മദ് നിർവ്വഹിച്ചു. പൗരാവലി പ്രതിനിധി സഭ സീനിയർ അംഗം നസീർ വാവ കുഞ്ഞു ദേശീയദിന സന്ദേശം നൽകി. ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപ്പുരം, ഒ ഐ സി സി റീജിണൽ പ്രസിഡന്റ് കെ ടി എ മുനീർ, ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനൽ സെക്രട്ടറി സുൽഫീക്കർ ഒതായി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജിദ്ദയിലെ കേരള പൗരാവലിയിലെ 14 ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗങ്ങൾ കേക്ക് മുറിച്ച് വൈവിധ്യമാർന്ന ആഘോഷ പരിപാടികൾക്ക് തുടക്കമിട്ടു.

 

 

തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള പൗരാവലി പ്രതിനിധി സഭയിലെ അംഗങ്ങളും അവരുടെ കുടുംബവും വിവിധ പരിപാടികളുടെ ഭാഗമായി. അമൽ റോഷ്‌ന, പാർവ്വതി നായർ, അനഘ ധന്യ, അഷിത മേരി ഷിബു എന്നിവർ നിറപകിട്ടാർന്ന നൃത്ത രൂപങ്ങൾ അവതരിപ്പിച്ചു.

സന സയ്ദ്, അഷിത ഷിബു എന്നിവർ അണിയിച്ചൊരുക്കിയ ദേശീയദിന ഗ്രൂപ് ഡാൻസ് അദ്നാൻ സഹീർ, അഫ്രീൻ സാകിർ, അമൽ റോഷ്‌ന, അമാൻ മുഹമ്മദ്, അയാൻ മുഹമ്മദ്, ഹാജറ മുജീബ്, ജന്ന, നദ സഹീർ, നജ്‌വ തസ്‌നീം എന്നിവർ ചേർന്ന് അവതരിപ്പിച്ചത് ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി

മിർസാ ഷരീഫ്, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹ്മാൻ, ജമാൽ പാഷ, വിജേഷ് ചന്ദ്രു, റഹീം കാക്കൂർ, കാസിം കുറ്റ്യാടി എന്നിവർ ഗാനങ്ങൾ ആലപിച്ചു

ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. റാഫി ബീമാപള്ളി അവതാരകനായിരുന്നു

ചിത്ര രചനാ മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ നൂഹ മർയം ഒന്നാം സ്ഥാനവും, നാസ് മുഹമ്മദ് വഹീദ് രണ്ടാം സ്ഥാനവും
മുഹമ്മദ് സീമിർ മൂന്നാം സ്ഥാനവും നേടി വിജയികളായി. സബ് ജൂനിയർ വിഭാഗത്തിൽ ഫാത്തിമ അൻഫൽ ഒന്നാം സ്ഥാനവും
ഷൻസാ ഷിഫാസ് രണ്ടാം സ്ഥാനവും നഷ് വ ചോലയിൽ മൂന്നാം സ്ഥാനവും നേടി.

 

 

ജൂനിയർ വിഭാഗത്തിൽ അമൽ റോഷ്‌ന ഒന്നാം സ്ഥാനവും മുഹമ്മദ് ഫായ്സാൻ രണ്ടാം സ്ഥാനവും ഷെസ്ദിൻ ഷിഫാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സീനിയർ വിഭാഗത്തിൽ ഖദീജ സഫ്രീന, സഫ്‌വാ വട്ടപറമ്പൻ, പാർവ്വതി നായർ, കത്രീന ഡാർവിൻ
എന്നിവർ തുല്യമായി ഒന്നാം സ്ഥാനം പങ്കിട്ടെടുത്തു.

ആമിന മുഹമ്മദ് ബിജു, അൻഷിഫ് അബൂബക്കർ, അരുവി മോങ്ങം, നന്ദൻ കാക്കൂർ ചിത്ര രചന മൽത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു.

വേണു അന്തിക്കാട്, ഉണ്ണി തെക്കേടത്ത്, ഷമീർ നദ് വി, സുബൈർ വയനാട്, അലി തേക്ക്ത്തോട്, അസീസ് പട്ടാമ്പി, ഷഫീഖ് കൊണ്ടോട്ടി, അസ്ഹാബ് വർക്കല, കൊയ്‌സൺ ബീരാൻ ,അഷ്‌റഫ് രാമനാട്ടുകര ,ഷമീർ വയനാട് , ഹസ്സൻ കൊണ്ടോട്ടി, നാസർ കോഴിത്തൊടി, ബഷീർ പരുത്തികുന്നൻ, ഷിഫാസ് തൃശൂർ,റഷീദ് മണ്ണിൻ പുലാക്കൽ , സലിം നാണി,അബ്ദുള്ള ലത്തീഫ്, സിമി അബ്ദുൽ ഖാദർ , നൂറുന്നിസ ബാവ, സുവിജ, കുബ്ര ലത്തീഫ് ,ഫാത്തിമ മുഹമ്മദ് റാഫി , സെൽഫ യൂനുസ് എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!