ദേശീയ ദിനാഘോഷം: സൗദിയിലെങ്ങും കര, നാവിക, വ്യോമ സേനകളുടെ അത്ഭുത പ്രകടനങ്ങൾ, ഘോഷയാത്ര – വീഡിയോ

ജിദ്ദ: 93-ാം ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി രാജ്യമെങ്ങും ആഘോഷപരിപാടികൾ തുടരുകയാണ്. റോയൽ എയർഫോഴ്‌സിന്റെ സൗദി ഫാൽക്കൺസ് ടീം ജിദ്ദ നഗരത്തിൽ എയർ ഷോകൾ നടത്തി. വിവിധ തരം വിമാനങ്ങൾ എയർ ഷോയുടെ ഭാഗമായി ജിദ്ദയുടെ ആകാശത്ത് തലങ്ങും വിലങ്ങും പറന്ന് നടന്ന് വിസ്മയങ്ങൾ തീർത്തു.

റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമ്മാം, അൽ-ജൗഫ്, ജുബൈൽ, അൽ-അഹ്‌സ, തായിഫ്, അൽ-ബാഹ, തബൂക്ക്, അബഹ, ഖമീസ് മുഷൈത്, അൽ-ഖോബാർ എന്നിങ്ങിനെ  13 നഗരങ്ങളിൽ പ്രതിരോധ മന്ത്രാലയം ടൈഫൂൺ, F-15S, Tornado, F-15C വിമാനങ്ങൾ ഉപയോഗിച്ച് എയർ ഷോകൾ നടത്തുന്നുണ്ട്.

 

 

 

റിയാദിൻ്റെ ആകാശത്താണ് ഏറ്റവും വലിയഎയർ ഷോ അരങ്ങേറിയത്. 75ഓളം വിമാനങ്ങൾ റിയാദിലെ എയർഷോയുടെ ഭാഗമായി. വൈവിധ്യമാർന്ന പ്രദർശനങ്ങൾ കൊണ്ട് കാഴ്ചക്കാരെ അമ്പരിപ്പിക്കുന്നതായിരുന്നു പ്രദർശനം.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ എയർഷോയോടെയാണ് 93-ാമത് ദേശീയ ദിനാഘോഷത്തിൽ റോയൽ സൗദി എയർഫോഴ്‌സ് പങ്കെടുക്കുന്നതെന്ന് റോയൽ സൗദി എയർഫോഴ്‌സിന്റെ വക്താവ് ലെഫ്റ്റനന്റ് കേണൽ അബ്ദുൽ അസീസ് അൽ-റുമൈഖാൻ പറഞ്ഞു.

 

 

 

റിയാദിന് പുറമെ തായിഫ്, തബൂക്ക്, അസിർ, അൽ-ബഹ എന്നിവിടങ്ങളിൽ  ഇന്നും നാളെയും സെപ്റ്റംബർ 22, 23 തീയതികളിൽ വ്യോമസേന ദേശീയ ദിന പരേഡുകളിൽ പങ്കെടുക്കുന്നുണ്ട്.

നാവികസേനയുടെ വിവിധ വിഭാഗങ്ങൾ, വായു, കടൽ, കര എന്നിവിടങ്ങളിൽ പ്രത്യേക പ്രദർശനങ്ങൾ നടത്തും. കപ്പലുകളും ബോട്ടുകളും ഹെലിക്കോപ്റ്ററുകളും പങ്കെടുക്കും.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

 

 

ോ്േ

Share
error: Content is protected !!