ഏതെങ്കിലും രാജ്യം ആണവാധുധം സ്വന്തമാക്കുന്നതിനെ കുറിച്ച് സൗദി കിരീടാവകാശി ആശങ്ക പ്രകടിപ്പിച്ചു. ഇനി മറ്റൊരു ഹിരോഷിമയെ ലോകത്തിന് താങ്ങാൻ ആവില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം അത് വിശദീകരിച്ചത്. അതേസമയം ആണവായുധങ്ങൾ കൈവശം വയ്ക്കുന്നതിൽ ഒരു പ്രയോജനവുമില്ല, കാരണം അവ ഉപയോഗിക്കാൻ കഴിയില്ല. എന്നാൽ ഇറാൻ അത് സ്വന്തമാക്കിയാലോ എന്ന് ചോദ്യത്തിന് സുരക്ഷയുടെ ഭാഗമായി ഞങ്ങൾക്കും അത് വേണ്ടിവരും എന്നായിരുന്നു മറുപടി.  അമേരിക്കൻ ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ്‌ കിരീടവകാശിയുടെ വെളിപ്പെടുത്തലുകൾ. എല്ലാ മേഖലകളേയും സ്പർശിച്ചായിരുന്നു സമഗ്രമായ അഭിമുഖം.