ദുബായിൽ സ്റ്റേജ് ഷോ നടത്താനെത്തിയപ്പോൾ എയർ ഇന്ത്യയിൽ നഷ്ടമായ ബാഗും 12 ലക്ഷത്തിൻ്റെ വസ്തുക്കളും തിരിച്ച് കിട്ടി – മലയാളി മെന്റലിസ്റ്റ് – വീഡിയോ

ദുബായ്: എയർ ഇന്ത്യയുടെ അനാസ്ഥ കാരണം നഷ്ടപ്പെട്ട ബോക്സ് തിരിച്ച് കിട്ടിയതായി മലയാളി മെന്റലിസ്റ്റ് ഫാസിൽ ബഷീർ. സെപ്തംബർ 16ന് രാവിലെ 11ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള  എഐ 933 എയർ ഇന്ത്യ വിമാനത്തിൽ നിന്നാണ് വിലപിടിപ്പുള്ള വസ്തുക്കൾ അടങ്ങിയ ബാഗ് ഫാസിലിന് നഷ്ടപ്പെട്ടത്. മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ പന്ത്രണ്ട് ലക്ഷത്തോളം രൂപ വില മതിക്കുന്ന വസ്തുക്കളടങ്ങിയ ബോക്സ് നഷ്ടപ്പെട്ടതായി ഫാസിൽ എയർ ഇന്ത്യക്ക് പരാതി നൽകിയിരുന്നു. കൊച്ചിയിൽ നിന്ന് ബാഗ് വിമാനത്തിൽ കയറ്റിവിട്ടു എന്നായിരുന്നു കൊച്ചിയിലെ എയർ ഇന്ത്യ ഓഫീസ് അറിയിച്ചിരുന്നത്. എന്നാൽ ദുബായിൽ വന്ന ഫ്ലൈറ്റിൽ ആ ബാഗ് ഇല്ല എന്നാണ് ദുബായ് എയർ ഇന്ത്യ ഓഫീസിൽ നിന്ന് ഫാസിലിന് ലഭിച്ച വിവരം.

സാധാരണയിൽ കവിഞ്ഞ് പ്രത്യേക പരിഗണന ആവശ്യമായ വസ്തുക്കൾ കയറ്റി അയക്കുന്ന  ഒഒജി (ഔട്ട് ഓഫ് ദ ഗേജ് ) വഴിയാണ് ബാഗ് ഫാസിൽ കയറ്റിവിട്ടത്. നേരിട്ട് സ്കാൻ ചെയ്ത് എയർ ഇന്ത്യ സ്റ്റാഫിന് കൈമാറുകയായിരുന്നു. എന്നാൽ ഇന്നലെ 16ന് യുഎഇ സമയം 1.20ന് ദുബായിൽ വിമാനം ഇറങ്ങി ലഗേജ് എടുക്കാൻ പോയപ്പോൾ ബാഗ് കാണുന്നില്ല. അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ബാഗ് വന്നിട്ടില്ലെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. നാട്ടിൽ നിന്ന് ബാഗ് അയച്ചതിന്റെ രസീത് സഹിതം കാണിച്ചിട്ടും രക്ഷയില്ല. അതേസമയം ബാഗ് അയച്ചെന്ന് തന്നെയായിരുന്നു കൊച്ചി എയർ ഇന്ത്യ അധികൃതരുടെ നിലപാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ നിരവധി ഫോളോഅപ്പുകൾ നടത്തിയ ശേഷമാണ് ഇന്ന് ബോക്സ് ലഭിച്ചതെന്ന് ഫാസിൽ ബഷീർ വ്യക്തമാക്കി.

മെന്റലിസം ഹിപ്നോട്ടിസം സ്റ്റേജ് ഷോയ്ക്ക് ആവശ്യമായ രീതിയിൽ അമേരിക്കയിൽ നിന്ന് പ്രത്യേകം പറഞ്ഞുണ്ടാക്കിയതായിരുന്നു ബാഗിലെ വസ്തുക്കൾ. ഇവ കാശ് കൊടുത്താൽ വാങ്ങാൻ കിട്ടുന്നതല്ല. തൻ്റെ എക്സ്പീരിയൻസ് ഉപയോഗിച്ച് പ്രത്യേകം തയ്യാറാക്കിയതായിരുന്നുവെന്ന് ഫാസിൽ പറഞ്ഞു. നിലമ്പൂർ ഫെസ്റ്റിന് പരിപാടി യുഎഇയിൽ പരിപാടി അവതരിപ്പിക്കാൻ എത്തിയതായിരുന്നു ഫാസിൽ ബഷീർ. ബോക്സ് കിട്ടാൻ വൈകിയതിനാൽ പരിപാടി മുടങ്ങി. ഇന്ന് നടക്കേണ്ടിയിരുന്ന മറ്റൊരു പരിപാടിയും മുടങ്ങിയതായി ഫാസിൽ ബഷീർ അറിയിച്ചു. അതേ സമയം എങ്ങിനെയാണ് ബോക്സ് നഷ്ടമായതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇക്കാര്യങ്ങൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം വിശദമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ എയർ ഇന്ത്യയുടെ അനാസ്ഥ തന്നെയാണ് സംഭവത്തിന് പിന്നിലെന്ന് അദ്ദേഹത്തിൻ്റെ സുഹൃത്തുക്കളുടെ വാക്കുകളിൽ വ്യക്തമാണ്. ഫേസ് ബുക്കിൽ ഫാസിൽ ബഷീർ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നഷ്ടപ്പെട്ട ബോക്സ് തിരിച്ച് കിട്ടിയ കാര്യം ബഷീർ അറിയിച്ചത്.

 

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!