പാണക്കാട് ബഷീറലി തങ്ങൾ സഞ്ചരിച്ച കാറിന് കുറുകെ നായ ചാടി; നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പുത്തൂർവട്ടത്താണ് അപകടമുണ്ടായത്.  ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് കുറുകെ നായ ചാടിയതാണ് അപകട കാരണം. ഇതോടെ നിയന്ത്രണം വിട്ടകാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ബഷീറലി തങ്ങളെ മൊടക്കല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നട്ടെല്ലിന് വേദയുമായാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്തിയില്ല. തുടർന്ന് പ്രാഥമിക ശുശ്രൂഷകർ നൽകി വിട്ടയച്ചു. ഡ്രൈവർ മാത്രമായിരുന്നു അപകട സമയത്ത് വാഹനത്തിൽ കൂടെ ഉണ്ടായിരുന്നത്. ഇദ്ദേഹത്തിനും കാലിൽ നിസാര പരിക്ക് മാത്രമേ ഉളളൂ. ഇരുവരും ആശുപത്രി വിട്ടു.

ഇന്ന് വൈകുന്നേരം ആറ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!