സൗദി ദേശീയ ദിനാഘോഷം: രാജ്യത്തുടനീളം വ്യോമ, നാവിക പ്രദർശനങ്ങളും മറ്റ് നിരവധി പരിപാടികളും

സൗദി അറേബ്യയുടെ 93-ാം ദേശീയ ദിനം ആഘോഷിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി വ്യോമ, നാവിക പ്രദർശനങ്ങളാണ് പ്രധാനമായും പ്രതിരോധ മന്ത്രാലയം നടത്താൻ ഉദ്ദേശിക്കുന്നത്.

റിയാദ്, ജിദ്ദ, ദഹ്‌റാൻ, ദമ്മാം, അൽ-ജൗഫ്, ജുബൈൽ, അൽ-അഹ്‌സ, തായിഫ്, അൽ-ബഹ, തബൂക്ക്, അബഹ, ഖമീസ് മുഷൈത്ത്, അൽ-ഖോബാർ എന്നീ 13 നഗരങ്ങളിൽ ടൈഫൂൺ, എഫ്-15എസ്, ടൊർണാഡോ, എഫ്-15സി എന്നീ വിമാനങ്ങളുമായി റോയൽ സൗദി എയർഫോഴ്‌സ് മാനത്ത് വർണങ്ങൾ വിതറി എയർ ഷോകൾ നടത്തും. ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി സൗദി ഫാൽക്കൺസ് ടീമും വിവിധ നഗരങ്ങളുടെ ആകാശത്ത് എയർ ഷോകൾ അവതരിപ്പിക്കും.

 

റോയൽ സൗദി നാവികസേനയും ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമാകും. കിഴക്കൻ മേഖലയിലും പടിഞ്ഞാറൻ മേഖലകളിലും നാവിക സേന നാവിക പരേഡുകളും, കപ്പൽ പരേഡുകളും പ്രദർശനങ്ങളും നടത്തും. റിയാദിലെ നാവികസേനാ റൈഡർമാർക്കുള്ള പരേഡും ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായുണ്ടാകും.

ജിദ്ദ കടൽത്തീരത്ത്, നാവികസേന നാവികസേനയുടെ നാവിക കപ്പലുകളുടെ പരേഡ്, സ്പെഷ്യൽ മറൈൻ സെക്യൂരിറ്റി ഗ്രൂപ്പ് ബോട്ടുകളുടെ പരേഡ്, ഹെലികോപ്റ്ററുകളുള്ള എയർ ഷോ, സൈനിക പരേഡ് എന്നിവക്ക് പുറമെ സൈനിക വാഹനങ്ങളുമായുള്ള പരേഡ്, സായുധ സൈനിക പരേഡ്, സൈനിക നീക്കത്തിൻ്റെ ഡെമോ, കുതിരപ്പട പരേഡ്, ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.

ജുബൈലിലെ അൽ-ഫനതീർ ബീച്ചിൽ നാവിക ബോട്ടുകളും സൈനിക നൈപുണ്യ വിഭാഗവും നടത്തുന്ന പ്രകടനങ്ങൾ, കെട്ടിടം വൃത്തിയാക്കുന്നതിനുള്ള അനുകരണീയമായ ആംഫിബിയസ് റെയ്ഡ്, ഹെലികോപ്റ്ററുകളുള്ള എയർ ഷോ, സൗദി പതാകയുമായി ഫ്രീ ജംപ്, സൈനിക വാഹനങ്ങളുമായുള്ള മാർച്ച് എന്നിവയും ഒരുക്കുന്നുണ്ട്. ആയുധങ്ങൾ, സൈനിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ പ്രദർശനം, കണ്ണഞ്ചിപ്പിക്കുന്ന വർണ പ്രദർശനം തുടങ്ങി നിരവധി പരിപാടികളാണ് ദേശീയ ദിനാഘോഷത്തിനായി ഒരുക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!