ഇന്ത്യൻ സമൂഹം സൗദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു, ഇന്ത്യൻ പ്രവാസികളെ സ്വന്തം പൗരന്മാരപോലെ സംരക്ഷിക്കും – കിരീടാവകാശി – വീഡിയോ
ഇന്ത്യൻ സമൂഹം സൌദിയുടെ സാമ്പത്തിക വളർച്ചയിൽ പ്രധാന പങ്കുവഹിച്ചുവെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു. ജി-20 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോഡിയുമായി നടത്തിയ ചർച്ചയിലാണ് എം.ബിഎസ് ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 7ശതമാനം ഇന്ത്യക്കാരാണെന്നും സ്വന്തം പൌരന്മാരെ പോലെ ഞങ്ങൾ ഇന്ത്യക്കാരെയും സംരക്ഷിക്കുമെന്നും എംബിഎസ് കൂട്ടിച്ചേർത്തു.
സൌദിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും ഭാവി പദ്ധതികളിലും ഇരുരാജ്യങ്ങളും പരസ്പരം സഹകരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി താൻ വളരെ ഫലപ്രദമായ ചർച്ചകൾ നടത്തിയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിരീകരിച്ചു, പുനരുപയോഗ ഊർജം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിൽ രാജ്യവുമായുള്ള സഹകരണത്തിനുള്ള സാധ്യതകൾ വലുതാണെന്നും രാജ്യവുമായുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ചും ചൂണ്ടിക്കാട്ടി.
സൗദി-ഇന്ത്യൻ ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ കരാറിലും ഒപ്പുവെച്ചു. കൂടാതെ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത കരാറുകളുൾപ്പെടെ ഏകേദേശി 40 ഓളം കരാറുകളിൽ ഇരുവരും ഒപ്പുവെച്ചു.
سمو #ولي_العهد
"الجالية الهندية في المملكة جزء منّا، ونراعيهم كما نراعي مواطنينا"#ولي_العهد_في_الهند
— وزارة الموارد البشرية والتنمية الاجتماعية (@HRSD_SA) September 11, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക