രാത്രി മാത്രം പുറത്തിറങ്ങും, വീട്ടിൽ ഫോണുകളുടെ കൂമ്പാരം, ആലുവയിൽ എട്ട് വയസുകാരിയെ പീഡിപ്പിച്ച പ്രതി പിടിയിൽ – വീഡിയോ

ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി സതീഷ് എന്ന ക്രിസ്റ്റിൽ രാജിനെയാണ് പോലീസ് പിടികൂടിയത്. വ്യാഴാഴ്ച ഉച്ചയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പോലീസ് ചോദ്യംചെയ്തു വരികയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ക്രിസ്റ്റില്‍രാജ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചശേഷം സമീപത്തെ വയലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് ഊര്‍ജിതമായ തിരച്ചിലാണ് നടത്തിയിരുന്നത്. പ്രദേശത്തുനിന്ന് പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെടുത്ത് അന്വേഷണത്തില്‍ നിര്‍ണായകമായി.

ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിയെക്കുറിച്ച് ചില സൂചനകള്‍ പോലീസിന് ലഭിച്ചു. ഇതിനിടെയാണ് ആലുവയിലെ ഒരു ബാറിനടുത്ത് പ്രതിയെ കണ്ടതായി വിവരം കിട്ടിയത്. എന്നാല്‍, പോലീസ് സംഘം ഹോട്ടലില്‍ എത്തിയപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെന്നും തുടര്‍ന്ന് പെരിയാറില്‍ ചാടിയ ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയെന്നുമാണ് വിവരം. പ്രതിയെ പോലീസ് സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്.

അറസ്റ്റിലായ പ്രതി കൊടുംക്രിമിനലാണെന്നാണ് റിപ്പോര്‍ട്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന വയോധികയെ പീഡിപ്പിച്ച കേസിലും ഒട്ടേറെ മോഷണക്കേസിലും ഇയാള്‍ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്. പകല്‍മുഴുവന്‍ വീട്ടില്‍ തങ്ങുന്ന ഇയാള്‍ രാത്രിസമയത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് ഇയാളുടെ സമീപവാസികളും പറയുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

പകല്‍ വീട്ടിലിരിക്കുന്ന മകന്‍ അര്‍ധരാത്രിയോടെ പുറത്തേക്ക് പോകുമെന്നും രാവിലെയാണ് തിരിച്ചെത്താറുള്ളതെന്നും ക്രിസ്റ്റലിന്റെ അമ്മയും പറയുന്നുണ്ട്. എന്തെങ്കിലും ചോദിച്ചാല്‍ തന്നെ ചീത്തവിളിക്കുകയാണ് പതിവെന്നും അമ്മയും  പറഞ്ഞു.

മൊബൈല്‍ഫോണ്‍ മോഷ്ടിക്കുന്നതാണ് സതീഷ് എന്ന ക്രിസ്റ്റില്‍രാജിന്റെ പതിവുപരിപാടി. 18 വയസ്സ് മുതല്‍ മോഷണത്തിനിറങ്ങിയ ഇയാളെ പോലീസ് നേരത്തെയും പിടികൂടിയിട്ടുണ്ട്. 2017-ല്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച കേസിലും ക്രിസ്റ്റില്‍ രാജ് പിടിയിലായെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങിയെന്നാണ് വിവരം. ഇയാളുടെ വീട്ടില്‍ മോഷ്ടിച്ചുകൊണ്ടുവന്ന നിരവധി മൊബൈല്‍ഫോണുകളുമുണ്ട്.

പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടുന്നു.

കുട്ടിയെ തട്ടിക്കൊണ്ടുപോയ വീട്ടില്‍നിന്നും ഇയാൾ മൊബൈല്‍ഫോണ് കവര്‍ന്നിരുന്നതായി വെളിപ്പെടുത്തലുണ്ടായിരുന്നു. കുട്ടിയുടെ അമ്മയുടെ മൊബൈല്‍ ഫോണ്‍ ആണ് പ്രതി വീട്ടില്‍നിന്ന് മോഷ്ടിച്ചതെന്ന് ബന്ധുവായ യുവാവ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഒരു പേഴ്‌സ് അരിച്ചുപെറുക്കിയശേഷം വലിച്ചെറിഞ്ഞ നിലയിലായിരുന്നുവെന്നും ബന്ധു വെളിപ്പെടുത്തി.

രാത്രി ഫോണ്‍ വന്നിട്ടാണ് വിവരമറിഞ്ഞത്. അതോടെ നേരേ പോലീസ് സ്‌റ്റേഷനിലേക്ക് പോയി. അമ്മയും കുട്ടികളും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രി 12.30-ഓടെ എല്ലാവരും കിടന്നു. വാതില്‍ പൂട്ടിയിരുന്നെങ്കിലും ജനല്‍ തുറന്നിട്ടിരുന്നു. ജനല്‍ വഴി കൈയിട്ട് താക്കോല്‍ കൈക്കലാക്കിയാണ് പ്രതി വാതില്‍തുറന്നത്. എട്ടു വയസ്സുകാരിയും രണ്ട് സഹോദരങ്ങളും ഹാളില്‍ കിടക്കുകയായിരുന്നു. ഇളയകുട്ടിയും അമ്മയും മുറിയിലാണ് കിടന്നിരുന്നത്. അമ്മയുടെ മുറിയില്‍ കയറി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചിട്ടുണ്ടെന്നും ബന്ധു പറഞ്ഞു. സംഭവദിവസം പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് ആലുവ ചാത്തന്‍പുറത്തെ വീട്ടില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. സംഭവസമയത്ത് അമ്മയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛന്‍ കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു. പുലര്‍ച്ചെ 2.15-ഓടെ വീട്ടില്‍ക്കയറി ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെയും എടുത്ത് പ്രതി കടന്നുകളയുകയായിരുന്നു.

കുട്ടിയുമായി പോകുന്നതിനിടെ കരച്ചിലും ശബ്ദവും കേട്ട സമീപവാസിയാണ് സംഭവം ആദ്യം അറിഞ്ഞത്. ഇദ്ദേഹം വീടിന് പുറത്തേക്ക് നോക്കിയപ്പോള്‍ ഒരാള്‍ കുട്ടിയുമായി നടന്നുപോകുന്നതും കുട്ടിയെ മര്‍ദിക്കുന്നതും കണ്ടു. ഇതോടെ മറ്റുഅയല്‍ക്കാരെ വിവരമറിയിക്കുകയും തിരച്ചില്‍ ആരംഭിക്കുകയുമായിരുന്നു.

 

 

തൊട്ടുപിന്നാലെ പ്രതി കുട്ടിയെ സമീപത്തെ വയലില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടെന്നാണ് നിഗമനം. തിരച്ചിലിനിടെ ചോരയൊലിച്ച നിലയിലാണ് പെണ്‍കുട്ടി നാട്ടുകാരുടെ അടുത്തേക്ക് ഓടിയെത്തിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. വ്യാഴാഴ്ച രാവിലെ കുട്ടിയെ ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു.

ഇയാൾ മൃഗങ്ങളെ പോലും വെറുതെ വിടാറില്ല. ഒരുപാട് മൃഗങ്ങളെ ഉപദ്രവിച്ച സംഭവവും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാ‌ർ പറയുന്നു.  നാട്ടിൽ ആരുമായും ചങ്ങാത്തമൊന്നുമില്ല. വീട്ടുകാരോടും അത്ര അടുപ്പം കാണിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ലഹരിക്ക് അടിമയാണെന്നും നാട്ടുകാർ പറയുന്നുണ്ട്.

 

 

 

നേരത്തെ ഒരു കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടു പോകുമ്പോൾ വിലങ്ങൂരി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ട്. പകൽ ഇയാളെ പുറത്തൊന്നും കാണാറില്ല. രാത്രി കാലത്ത് മാത്രമാണ് പുറത്തിറങ്ങാറുള്ളതെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. ഇന്ന് വൈകീട്ട് ആലുവയിലെ ബാറിന് സമീപത്ത് നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. പിടികൂടുന്നതിനിടെ ഇയാൾ പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പൊലീസ് വളരെ സാഹസികമായി പ്രതിയെ പിടികൂടുകായിരുന്നു.

ആലുവയിൽ മാസങ്ങൾക്ക് മുമ്പ് ബീഹാർ സ്വദേശിയുടെ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

adsf

Share
error: Content is protected !!