ചുമരിൽ ചാരിവച്ച മെത്ത ദേഹത്ത് വീണു; ഉറങ്ങിക്കിടന്ന രണ്ടുവയസുകാരന് ദാരുണാന്ത്യം
കോഴിക്കോട്: ചുമരിൽ ചാരിവെച്ച ബെഡ് ദേഹത്ത് വീണ് രണ്ട് വയസ്സുകാരന് ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്.
ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം. അമ്മ തിരിച്ചെത്തിയപ്പോൾ കുട്ടി മെത്തയ്‌ക്കടിയിൽ കിടക്കുന്ന കാഴ്ചയാണ് കണ്ടത്.
സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക