വിമാനയാത്രക്കാരനിൽ നിന്നും കാറിൻ്റെ ഇൻ്റീരിയറിനകത്ത് നിന്നും ലഹരിമരുന്ന് പിടിച്ചെടുത്തു – വീഡിയോ

സൗദിയിൽ രണ്ട് സംഭവങ്ങളിലായി 9 കിലോയോളം  മയക്ക് മരുന്ന് (ഷാബു) പിടിച്ചെടുത്തു. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട് വഴി രാജ്യത്തേക്ക് വന്ന ഒരു യാത്രക്കാരനിൽ നിന്ന് 2.2 കിലോ മയക്കുമരുന്നാണ് പിടിച്ചെടുത്തത്.  അദ്ദേഹത്തിൻ്റെ ബാഗേജിൽ വിദഗ്ദമായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

ഒറ്റ നോട്ടത്തിൽ ബാഗുകൾ തുറന്ന് പരിശോധിച്ചാലും കണ്ടെത്താനാകാത്ത വിധം ബാഗിൻ്റെ പാളികൾക്കുള്ളിൽ ഒളിപ്പിച്ച് ചേർത്ത് വെച്ച് തയ്ച്ച നിലിലായിരുന്നു ഇവ കണ്ടെത്തിയത്. വളരെ ശ്രദ്ധയോടെ ഈ ഭാഗം പൊട്ടിച്ചെടുത്താണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ലഹരി മരുന്ന് കണ്ടെത്തിയത്.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മറ്റൊരു സംഭവത്തിൽ ബത്ത അതിർത്തി വഴി രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച 6.5 കിലോ ഷാബുവും കസ്റ്റംസ് അധികൃതർ പിടികൂടി. അതിർത്തി വഴി രാജ്യത്തേക്ക് വരാൻ ശ്രമിച്ച ഒരു കാറിൻ്റെ മേൽക്കൂരയിൽ വിദഗ്ദമായി ഒളിപ്പിച്ച നിലയിലാണ് ഇവ പിടിച്ചെടുത്തത്. മേൽക്കൂരയുടെ ഇൻ്റീരിയറിനകത്തായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ചിരുന്നത്. ഇത് അടർത്തിമാറ്റിയതോടെ ലഹരി മരുന്ന് ഒളിപ്പിച്ച് വെച്ച പാക്കറ്റുകൾ കണ്ടെത്താൻ സാധിച്ചതായി അതോറിറ്റി വ്യക്തമാക്കി.

സംഭവത്തിൽ നാർക്കോട്ടിക് കൺട്രോളുമായി സഹകരിച്ച് ഇവ സ്വീകരിക്കാനെത്തിയവരെ ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായും സക്കാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു.

വീഡിയോ കാണാം…

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!