ബഹിരാകാശ ദൗത്യം വിജയം; സുൽത്താൻ അൽ നെയാദി സുരക്ഷിതമായി ഭൂമിയിലിറങ്ങി – വീഡിയോ

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി സുരക്ഷിതമായി ഭൂമിയിലിറങ്ങി. ക്രൂ-6 ഉള്ള ഡ്രാഗൺ ക്യാപ്‌സ്യൂൾ ഇന്ന് ‌ രാവിലെ 8.17 ന് ഫ്‌ളോറിഡയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.

 

അൽ നെയാദിയെയും അദ്ദേഹത്തിന്റെ ക്രൂ-6 അംഗങ്ങളായ സ്റ്റീഫൻ ബോവൻ, വുഡി ഹോബർഗ്, റോസ്‌കോസ്‌മോസ് , ആന്ദ്രേ ഫെഡ്യേവ് എന്നിവർ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ വേഗം കുറഞ്ഞതിന് ശേഷം പാരച്യൂട്ടുകൾ വിന്യസിക്കുകയായിരുന്നു. നാല് പ്രധാന പാരച്യൂട്ടുകളുടെ സ്ഥിരമായ മാർഗനിർദേശത്തിന് കീഴിൽ, പേടകം സെക്കൻഡിൽ 25 അടി വേഗത്തിലാണ് താഴെയിറങ്ങിയത്. കഴിഞ്ഞദിവസം മടങ്ങാൻ തീരുമാനിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ യാത്ര വൈകിപ്പിക്കുകയായിരുന്നു.ഫ്‌ളോറിഡ തീരത്ത് സ്പ്ലാഷ്ഡൗൺ സൈറ്റുകൾക്ക് സമീപമുള്ള പ്രതികൂല കാലാവസ്ഥ ചൂണ്ടിക്കാട്ടി യുഎസ് ബഹിരാകാശ ഏജൻസി നാസയാണ് കാലതാമസം പ്രഖ്യാപിച്ചത്.  ഏറ്റവും ദൈർഘ്യമേറിയ അറബ് ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽനെയാദി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ഭൂമിയിലേക്കു 17 മണിക്കൂർ യാത്രയാണ് നടത്തിയത്.

 

ഞായറാഴ്ച രാവിലെ 8.58നായിരുന്നു സ്പ്ലാഷ്ഡൗൺ ആദ്യം ഷെഡ്യൂൾ ചെയ്തിരുന്നത്.  യുഎഇയുടെ ദേശീയ ബഹിരാകാശ പ്രോഗ്രാമിന് കീഴിൽ  എംബിആർഎസ്‌സി   കൈകാര്യം ചെയ്യുന്ന പദ്ധതികളിൽ ഒന്നാണ് യുഎഇ ആസ്ട്രോനട്ട് പ്രോഗ്രാം. യുഎഇയിലെ ഐസിടി മേഖലയിലെ ഗവേഷണത്തിനും വികസനത്തിനും പിന്തുണ നൽകാൻ ലക്ഷ്യമിടുന്ന ടെലികമ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുടെ (‌‌ടി‍ഡിആർഎ) ഐസിടി ഫണ്ടാണ് സാമ്പത്തികസഹായം ചെയ്യുന്നത്. ആറ് മാസത്തെ ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് അൽ നെയാദി മടങ്ങുന്നത്. അദ്ദേഹത്തെ സ്വീകരിക്കാൻ യുഎഇ വൻ ഒരുക്കം നടത്തിയിട്ടുണ്ട്. ഇതിനിടെ റോഡിലെ ഇലക്ട്രോണിക് ബോർഡുകളിലൊക്കെ രാജ്യത്തിന്‍റെ പുത്രന് സ്വാഗതമോതിക്കഴിഞ്ഞു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!