റിയാദിൽ നിന്ന് യാത്രക്ലേശം രൂക്ഷം; തിരുവനന്തപുരം വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളാകുന്നു, പ്രവാസികളുടെ അവശ്യം ഗൗനിക്കുന്നില്ലെന്ന് പരാതി

റിയാദ്-തിരുവനന്തപുരം വിമാന സർവീസ് നിലച്ചിട്ട് മാസങ്ങളാകുന്നു.  ഇതുവരെ ഈ റൂട്ടിലുള്ള വിമാന സർവീസ് വീണ്ടും തുടങ്ങുന്നതിന് ശ്രമങ്ങളുണ്ടായിട്ടില്ല. രോഗികളും മുതിർന്ന പൗരന്മാരും ഉൾപ്പെട്ട നിരവധി പേർക്ക് ഇതോടെ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.

 

റിയാദിൽ നിന്നും നേരിട്ട് തിരുവനന്തപുരത്തേക്കും തിരിച്ചും വിമാന സർവ്വീസുകൾ  തുടങ്ങണമെന്ന് പ്രവാസികളുടെ അവശ്യത്തെ അധികൃതർ ഗൗനിക്കുന്നില്ലെന്നാണ് പരാതി. നേരിട്ട് പറക്കുമെങ്കിൽ അ​ഞ്ച് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാവുന്ന ദൂരമാണ് റിയാദ് -തിരുവന്തപുരം സെക്ടർ.  റിയാദിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്നവർ  സൗദിയിലെ മറ്റു വിമാനത്താവളങ്ങൾ വഴിയാണ് ഇപ്പോൾ യാത്ര ചെയ്യുന്നത്.

 

ദമാം, ജിദ്ദ വിമാനത്താവളങ്ങളിൽ നിന്നും നേരിട്ട് സർവ്വീസുകളുള്ളതിനാൽ  വലിയൊരു വിഭാഗം പ്രവാസികൾ റിയാദിൽ നിന്നും ഇവിടങ്ങളിലെത്തിയാണ് പുറപ്പെടുന്നത്.അല്ലാത്തപക്ഷം തിരുവനന്തപുരത്തേക്കു പോകുന്നതിനും തിരികെ മടങ്ങുന്നതിനും റിയാദിൽ നിന്നും  ദുബായിലോ മറ്റ് ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ  ഇറങ്ങി കണക്ഷൻ ഫ്ലൈറ്റിനെ ആശ്രയിക്കേണ്ടി വരുന്നുണ്ട്.കൈകുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നവർക്കും പ്രായമായവർക്കും കിടപ്പു രോഗികൾക്കും വീൽചെയർ യാത്രക്കാർക്കുമൊക്കെ ദുരിതത്തിന് കാരണമാകുന്നു. മരണം, ആശുപത്രി, ചികിത്സാ ആവശ്യങ്ങൾക്കായി എത്രയും പെട്ടെന്ന് നാട്ടിലെത്തിചേരേണ്ടവർക്കും ഇതേ ഗതികേടാണുള്ളത്.

 

പത്തനംതിട്ട,കൊല്ലം,ആലപ്പുഴ ജില്ലയുടെ തെക്കൻ ഭാഗങ്ങളിലുള്ളവർക്കും, കന്യാകുമാരി,നാഗർകോവിൽ, മധുര,തെങ്കാശി എന്നിവിടങ്ങളിലേക്കു പോകുന്നവരുടേയും ഏക ആശ്രയമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം. മുൻപ് എയർ ഇന്ത്യ അടക്കമുള്ള കമ്പനികൾ സർവ്വീസ് നടത്തിയിരുന്നു.നിലവിൽ ഗൾഫ് എയർ ബഹറിൻ വഴിയും കുവൈറ്റ് വഴി, സൌദിയ, കുവൈറ്റ് എയർവെയ്സുകളും, ദോഹ വഴി ഖത്തർഎയറും,കൊളംബോ വഴി ശ്രീലങ്കൻ എയറും  തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്നുണ്ട്.

 

പ്രവാസിസംഘടനകൾ ഇത് സംബന്ധിച്ച് കേന്ദ്ര, കേരള സർക്കാരുകളുടെ അടിയന്തിര ശ്രദ്ധ വേണമെന്നും  നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരം ഉണ്ടായിട്ടില്ല.ഓണം ആഘോഷിക്കാൻ നാട്ടിലേക്കു പോവുന്ന തെക്കൻ കേരളത്തിലെ മലയാളികൾ ഇത്തവണയെങ്കിലും  നേരിട്ടുള്ള വിമാനം ഉണ്ടാവുമൊയെന്ന് അന്വേഷണത്തിലാണ്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!