പൂജാരിമാരെ ആക്ഷിപിച്ചു, മതസ്പര്‍ധ വളര്‍ത്തി; അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്ത രേവദിനെതിരേ പരാതി, മാപ്പ് ചോദിച്ച് രേവദ് ഫേസ് ബുക്ക് ലൈവിൽ – വീഡിയോ

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ക്കെതിരേ പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് കര്‍മങ്ങള്‍ ചെയ്ത രേവദിനെതിരേ പരാതി നല്‍കിയിരിക്കുന്നത്.

ഹിന്ദിക്കാരി കുട്ടിയായതുകൊണ്ട് പൂജാരിമാര്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും അതിനാല്‍ താന്‍ കര്‍മംചെയ്യുകയായിരുന്നെന്നും രേവദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ പരാമര്‍ശം വാസ്തവമല്ലെന്ന് കാണിച്ചാണ് സൈബര്‍ നിയമവിദഗ്ധനായ അഡ്വ. ജിയാസ് ജമാല്‍ എറണാകുളം റൂറല്‍ എസ്.പി.ക്ക് പരാതി നല്‍കിയത്.

ഹിന്ദിക്കാര്‍ ആണെന്നതിനാലല്ല അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന സാഹചര്യത്തില്‍ കര്‍മം ചെയ്യില്ലെന്നാണ് പൂജാരി പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കുന്ന രേവദിന്റെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് അഡ്വ. ജിയാസ് പറഞ്ഞു.

മാധ്യമ ശ്രദ്ധ നേടുന്നതിനും ഒരു സമൂഹത്തെയും ആചാരത്തെയും തെറ്റായി ചിത്രീകരിക്കുന്നതിനുമുള്ള ശ്രമമാണ് രേവദ് നടത്തിയിരിക്കുന്നതെന്നും കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് ഉള്‍പ്പെടെ കേസെടുക്കണമെന്നും പരാതിയിലുണ്ട്.

കുട്ടിയുടെ അന്ത്യകർമങ്ങൾ ചെയ്യാൻ പൂജാരിമാര്‍ വിസമ്മതിച്ചെന്നായിരുന്നു രേവത് ആരോപിച്ചത്.  ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്ന് പൂജാരിമാർ ചോദിച്ചതായും അവരൊന്നും മനുഷ്യരല്ലെന്നും രേവത് പറഞ്ഞിരുന്നു. രേവതിനെതിരെ സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നിട്ടുണ്ട്.

ഒടുവിൽ രേവത് ബാബു തന്നെ തൻ്റെ പ്രസ്താന പിൻവലിച്ച് സമൂഹമാധ്യങ്ങളിലൂടെ മാപ്പ് ചോദിച്ചു.

 

വീഡിയോ കാണാം…


 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!