മന്ത്രി വി.അബ്ദുറഹ്മാനുമായി അഭിപ്രായഭിന്നത; വഖഫ് ബോര്‍ഡ് ചെയര്‍മാൻ ടി.കെ.ഹംസ രാജി വെച്ചേക്കും

കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി സിപിഎം നേതാവ് ടി.കെ.ഹംസ. വകുപ്പുമന്ത്രി വി.അബ്ദുറഹിമാനുമായുള്ള ഭിന്നതകളെ തുടർന്നാണു രാജിയെന്നാണു സൂചന. എന്നാൽ, മന്ത്രിയുമായി ഭിന്നതയില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും ഹംസ പ്രതികരിച്ചു.

പദവി ഒഴിയുന്ന വിവരം പാര്‍ട്ടിയെ അറിയിച്ചതായും ഇക്കാര്യം പാര്‍ട്ടി അംഗീകരിച്ചതായും ഹംസ പറഞ്ഞു. ‘‘സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു പാര്‍ട്ടി നേതാക്കള്‍ക്കു 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഈ പദവിയിൽ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ്സാകും. പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണു തീരുമാനമെടുത്തത്. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്.’’– ഹംസ പറഞ്ഞു.

തിരുവനന്തപുരത്ത് മന്ത്രി വിളിച്ച യോഗങ്ങളിൽ ഹംസ പങ്കെടുക്കാതിരുന്നതാണ് പ്രശ്നങ്ങൾ വഷളാക്കിയത്. യോഗത്തിൽ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നുവെന്നു പരാമർശമുള്ള മിനുട്സ് പുറത്തുവന്നു. തുടർച്ചയായ മന്ത്രിതല യോഗത്തില്‍ ചെയർമാന്‍ പങ്കെടുക്കാത്തത് സർക്കാർ ​ഗൗരവത്തോടെ കാണുന്നുവെന്ന് മിനുട്സിൽ മന്ത്രി വി.അബ്ദുറഹ്മാന്‍ വ്യക്തമാക്കുന്നു. വഖഫ് ബോർഡ് കാര്യക്ഷമമായി പ്രവർത്തിക്കാന്‍ കഴിയില്ലെന്നത് വെളിവാകുകയാണെന്നും മിനുട്സിൽ പരാർമശമുണ്ട്. മെയ് 24ന് വഖഫ് മന്ത്രിയുടെ ചേംബറില്‍ ചേർന്ന് അവലോകന യോഗത്തിന്റേതാണ് മിനുട്സ്.

എന്നാൽ രാജിവയ്ക്കാനുള്ള ഹംസയുടെ തീരുമാനത്തെ കുറിച്ച് അറിയില്ലെന്ന് മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. അദ്ദേഹവുമായി യാതൊരു അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടില്ല. അദ്ദേഹം ചെയര്‍മാനായിരിക്കെ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!