സൗദിയിൽ വീടിന് തീ പിടിച്ച് നാല് കുട്ടികൾ മരിച്ചു, കിഴക്കൻ പ്രവിശ്യയിൽ തീ പിടുത്തം വർധിക്കുന്നു

സൌദി അറേബ്യയിലെ അല്‍ഹസയില്‍ വീടിന് തീപിടിച്ച് നാലു കുട്ടികള്‍ മരിച്ചു. സ്വദേശി പൌരൻ്റെ കുട്ടികളാണ് മരിച്ചത്. മാതാപിതാക്കള്‍ വീട്ടിലില്ലാത്ത സമയത്താണ് തീ പിടുത്തമുണ്ടായത്.

നാഷണല്‍ ജസ്റ്റിസ് ക്ലബിലെ ഫെന്‍സിങ് പരിശീലകന്‍ അലി ബിന്‍ ഇബ്രാഹിം അല്‍ ഉബൈദിന്റെ മക്കളായ ഹിബ (9), ഹുസൈന്‍ (9), ലയാന്‍ (2), റഹഫ് (1) എന്നിവരാണ് മരിച്ചത്. അല്‍ഇംറാന്‍ സ്ട്രീറ്റില്‍ ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീ പിടിച്ചത്. പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നുവെന്ന് ദൃസ്സാക്ഷികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കൻ പ്രവിശ്യയിൽ തന്നെ ഒന്നിലധികം തീ പിടുത്ത കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.

മറ്റൊരു സംഭവത്തിൽ കിഴക്കൻ പ്രവിശ്യയിൽപെട്ട ഖത്വീഫിലെ അൽ ഔജാം ഡിസ്ട്രിക്റ്റിലെ ഒരു വീട്ടിലും തീപിടുത്തമുണ്ടായി. സിവിൽ ഡിഫൻസ് തീയണച്ചു. ഈ സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!