മലപ്പുറത്ത് നിന്ന് കാണാതായ കാണാതായ യുവതിയും മക്കളും ഭിക്ഷാടനമാഫിയയുടെ പിടിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം കണ്ടെത്തി പോലീസ്

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്, രഞ്ജിത്ത് എന്നിവരെയാണ് തമിഴ്‌നാട്ടില്‍നിന്ന് കണ്ടെത്തിയത്.

2021-ലാണ് മിനിയെയും മക്കളെയും ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് മലപ്പുറം എസ്.പി. എസ്.സുജിത് ദാസിന്റെയും നിലമ്പൂര്‍ ഡിവൈ.എസ്.പി.യുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക പോലീസ് സംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിച്ചു. രണ്ടുവര്‍ഷം നീണ്ട പോലീസിന്റെ പ്രയത്‌നമാണ് ഫലം കണ്ടതെന്നും യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, പൊള്ളാച്ചി, തിരുപ്പൂര്‍, മേട്ടുപ്പാളയം എന്നിവിടങ്ങളിലെല്ലാം തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് യുവതിയും മക്കളും ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ടെന്ന വിവരം ലഭിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെത്തിയ പോലീസ് സംഘം പ്രദേശവാസികളുമായി അടുപ്പം സ്ഥാപിച്ച് കൂടുതല്‍വിവരങ്ങള്‍ ശേഖരിക്കുകയും തമിഴ്‌നാട് പോലീസിന്‍റെ സഹായത്തോടെ കോയമ്പത്തൂരില്‍നിന്ന് ഇവരെ കണ്ടെത്തുകയുമായിരുന്നു.

പോത്തുകല്‍ ഇന്‍സ്‌പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ. സോമന്‍, എസ്.സി.പി.ഒ. രാജേഷ്, സി.പി.ഒ.മാരായ അഖില്‍, കൃഷ്ണദാസ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!