ജോലിക്കിടെ ഇരുമ്പ് ഷീറ്റ് ശരീരത്തിൽ വീണ് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

അൽഹസ: ജോലിക്കിടെയുണ്ടായ അപകടത്തിൽ മരിച്ച ആലപ്പുഴ ചെങ്ങന്നൂർ, വെൺമണി, തെങ്ങുംതറയിൽ സാമുവൽ ജോണിന്റെ (48) മൃതദേഹം സമൂഹിക പ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തിച്ചു. ജൂലൈ 20ന് സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ സനാഇയ്യയിൽ സ്റ്റീൽ വർക്ക്ഷോപ്പിലാണ് അപകടം സംഭവിച്ചത്. പിക്കപ്പ് വാനിൽ നിന്നും ഇരുമ്പ് ഷീറ്റുകൾ ഇറക്കുന്നതിനിടെ സാമുവലിന്റെ ശരീരത്തിലേക്ക് ഷീറ്റുകൾ മറിഞ്ഞ് സംഭവസ്ഥലത്തുവച്ചു മരിക്കുകയായിരുന്നു.

ജോലി സ്ഥലത്തു നടന്ന അപകട മരണമായതിനാൽ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ  തടസ്സമുണ്ടായെങ്കിലും വീട്ടുകാർ ചുമതലപ്പെടുത്തിയതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകനും, അൽഹസ ഒഐസിസി ജീവകാരുണ്യ വിഭാഗം കൺവീനറുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ  ഇടപെടൽ കൊണ്ട്  എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി.

അൽ ഹസ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ നിന്നും സാമുവലിന്റെ മൃതദേഹം പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിൽ നവാസ് കൊല്ലം, ഉമർ കോട്ടയിൽ, ബാബു തേഞ്ഞിപ്പലം, ഉണ്ണികൃഷ്ണൻ, സത്താർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി വ്യാഴാഴ്ച ദമാം രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചു കൊച്ചിയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ നാട്ടിലേക്കയച്ചു.

തെങ്ങുംതറയിൽ നൈനാൻ ജോണിന്റെയും, സോശാമ്മയുടെയും മകനായ സാമുവൽ ഏഴ് വർഷമായി പ്രവാസിയാണ്. ത്രീഷയാണ് ഭാര്യ. ജസ്റ്റിൻ, ജസ്റ്റസ് എന്നിവർ മക്കളാണ്. വരമ്പൂർ പെന്തക്കോസ്റ്റ് മിഷൻ ചർച്ചിലെ സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ചെറുവല്ലൂർ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ഇനി വളരെ എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. 

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!