അബ്ഷിര്‍ ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വ്യാപകം; മലയാളിക്ക് മൊബൈല്‍ നമ്പര്‍ നഷ്ടമായി

സൗദിയില്‍ അബ്ഷിര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുള്ള തട്ടിപ്പ് വ്യാപകം. വ്യക്തികളുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെ സ്വന്തമാക്കിയാണ് പുതിയ തട്ടിപ്പ്. കഴിഞ്ഞ ദിവസം ദമ്മാമിലെ മലയാളി പ്രവാസിക്കും അബ്ഷിര്‍ അക്കൗണ്ടും മൊബൈല്‍ നമ്പറും നഷ്ടമായി. മലപ്പുറം തിരൂർ സ്വദേശിക്കാണ് മൊബൈല്‍ നമ്പർ നഷ്ടമായത്.

വര്‍ഷങ്ങളായി ഉപയോഗിച്ചു വന്നിരുന്ന മൊബൈല്‍ നമ്പറാണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. മൊബൈല്‍ സന്ദേശം കിട്ടിയ ഉടനെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ബാങ്ക് അക്കൗണ്ടും പണവും നഷ്ടമായിട്ടില്ല. നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിനും മറ്റുമായി പലരും ഉപയോഗപ്പെടുത്തുന്ന തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളാണ് ഹാക്കര്‍മാര്‍ തട്ടിപ്പിനായി ഉപയോഗപ്പെടുത്തുന്നതെന്നാണ് കരുതുന്നത്.

പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും നഷ്ടപ്പെട്ട മൊബൈല്‍ നമ്പറുകള്‍ ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല. വ്യക്തിഗത പോര്‍ട്ടലായ അബ്ഷിര്‍ അക്കൗണ്ട് ഹാക്ക് ചെയതുള്ള തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി സൗദി ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഇലക്ട്രോണിക് പ്ലാറ്റ് ഫോമാണ് അബ്ഷർ. വ്യക്തികളുടെ നിരവധി വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  അബ്ഷറിലെ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വരുന്ന ഇമെയിലുകളോട് പ്രതികരിക്കരുതെന്ന് അബ്ഷർ പ്ലാറ്റ് ഫോം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അബ്ഷിൻ്റെ ലോഗിൻ വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടും പണം അടക്കാൻ അഭ്യർത്ഥിച്ചുകൊണ്ടും വരുന്ന മെസേജുകളെ സൂക്ഷിക്കണം.

അബ്ഷറിൻ്റെ ഔദ്യോഗിക വെബ് സൈറ്റിലൂടെയും, ഗൂഗിൾ പ്ലേ, ആപ്പ് സ്റ്റോർ, ആപ്പ് ഗാലറി എന്നിവയിലുടെയും ലഭ്യമാകുന്ന വ്യക്തികൾക്കും, ബിസിനസുകൾക്കുമുള്ള അബ്ഷിർ ആപ്പുകൾ വഴിയും മാത്രമേ ലോഗിൻ ചെയ്യാൻ പാടുള്ളൂ.

ലോഗിൻ ഐ.ഡി, പാസ് വേഡ്, ഒ.ടി.പി എന്നിവ ആരുമായും പങ്കുവെക്കരുതെന്നും, സുരക്ഷിതമല്ലാത്ത മറ്റു വെബ് സൈറ്റുകളിൽ ഇത്തരം വിവരങ്ങൾ നൽകരുതെന്നും അബ്ഷർ പ്ലാറ്റ് ഫോം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.

ചില ഓണ്ലൈൻ മീഡിയകളും മറ്റും പ്രചരിപ്പിക്കുന്ന ചില ആപ്പുകളും ഇത്തരം ഹാക്കർമാർക്ക് സഹായകരമാകും. ഒറ്റനോട്ടത്തിൽ നമുക്ക് ഉപകാരപ്രദമെന്ന് തോന്നുന്ന പല ആപ്പുകൾക്ക് പിന്നിലും വൻ തട്ടിപ്പ് ഒളിഞ്ഞ് കിടക്കുന്നുണ്ട്. സുരക്ഷിതമല്ലാത്ത ആപ്പുകളൊന്നും മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കലാണ് ഉചിതം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!