ഖുർആൻ കത്തിച്ച സംഭവം: ഡെൻമാർക്കിനെ സൗദി പ്രതിഷേധമറിയിച്ചു, ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ അടിയന്തിര യോഗം വിളിച്ചു; നിർണായക തീരുമാനങ്ങളുണ്ടായേക്കും
സൗദി വിദേശകാര്യ മന്ത്രാലയം ഡെന്മാർക്കിലെ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ സൌദിയിലേക്ക് വിളിച്ച് വരുത്തി പ്രതിഷേധം അറിയിച്ചു. ഡെന്മാർക്കിൽ വിശുദ്ധ ഖുർആന്റെ കോപ്പി കത്തിക്കുകയും ഇസ്‌ലാമിനും മുസ്‌ലിംകൾക്കുമെതിരെ വിദ്വേഷത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.
അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്ന ലജ്ജാകരമായ പ്രവൃത്തികൾ നിർത്താൻ ഡെൻമാർക്കിനോട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള ഒരു പ്രതിഷേധ മെമ്മോറാണ്ടം ഡാനിഷ് എംബസിയുടെ ചാർജ് ഡി അഫയേഴ്‌സ് കൈമാറിയതായി മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, മതങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന ഇത്തരം പ്രവർത്തനങ്ങളെല്ലാം നിരസിക്കുന്നതായി ഡെന്മാർക്ക് എംബസി ചാർജ് ഡി അഫയേഴ് ഊന്നിപ്പറഞ്ഞു.
ഇതിനിടെ യൂറോപ്പിലെ വ്യാപക ഖുർആൻ അവഹേളനത്തിനെതിരെ 57 ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി തിങ്കളാഴ്ച ജിദ്ദയിൽ അടിയന്തിര യോഗം ചേരും. ഡെന്മാർക്കിലടക്കം ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതിനിടെ ജെറുസലേമിലെ മസ്ജിജുൽ അഖ്സയിൽ ഇരച്ചുകയറിയ ഇസ്രയേൽ നടപടിയെ സൗദി ശക്തമായ ഭാഷയിൽ അപലപിച്ചു.
57 ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ കൂട്ടായ്മയാണ് അടിയന്തിര യോഗം ചേരുക. ജിദ്ദയിലെ ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയുടെ ആസ്ഥാനത്താണ് യോഗം. നേരിട്ടെത്താൻ സാധിക്കാത്തവർ ഓൺലെെനായി യോഗത്തിൽ പങ്കെടുക്കും. യൂറോപ്പ്യൻ രാജ്യങ്ങളിൽ തുടരെ വിശുദ്ധ ഖുർആൻ കത്തിക്കുകയും കീറുകയും ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തിര യോഗം വിളിച്ചിട്ടുള്ളത്.
പ്രകോപനം സൃഷ്ടിക്കുന്ന ഇത്തരം നടപടികളോട് എന്ത് സമീപനം സ്വീകരിക്കണമെന്നത് യോഗത്തിൽ തീരുമാനിക്കും. സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സാഹചര്യത്തിൽ കഴിഞ്ഞ ജൂലൈ രണ്ടിന് ഇസ്‍ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ ജിദ്ദയിൽ യോഗം ചേർന്നിരുന്നു. അതിൻ്റെ തുർച്ചയായാണ് മറ്റ് രാജ്യങ്ങളിലും സമാന സംഭവം ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും യോഗം വിളിച്ച് ചേർക്കുന്നത്. ഒ.ഐ.സിയുടെ സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹീം ത്വാഹയായിരിക്കും യോഗത്തിന് അധ്യക്ഷത വഹിക്കുക. ഖുർആൻ അവഹേളനം പല രാജ്യങ്ങളിലും തുടരുന്ന സാഹചര്യത്തിൽ യോഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടായേക്കും.
ഇതിനിടെ ജറൂസലേമിൽ ഇസ്രായേലിൻ്റെ ദേശീയ സുരക്ഷ മന്ത്രിയുടെ നേതൃത്വത്തിൽ അൽ അഖ് സാ പള്ളിയിലേക്ക് ഇരച്ചു കയറിയ സംഭവം അന്താരാഷ്ട്ര കരാറുകളുടെ ലംഘനമാണെന്ന് സൗദി കുറ്റപ്പെടുത്തി. ഇത്തരം പ്രകോപനപരമായ നടപടികളെ സൗദി ശക്തമായി അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിൻ്റെ ഈ അധിനിവേശ നടപടികൾ അവസാനിപ്പിക്കാൻ വേണ്ട വിധം പ്രതികരിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273