വഴിത്തിരിവായത് ബന്ധു നൽകിയ വിവരം, അന്വേഷിച്ച് തൊടുപുഴയിലെ പൊലീസുകാരൻ: ഒടുവിൽ നൗഷാദ് ജീവനോടെ മുൻപിൽ
തൊടുപുഴ: ബന്ധു നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു പത്തനംതിട്ട കലഞ്ഞൂരിൽനിന്നു കാണാതായ നൗഷാദിനെ (36) തൊമ്മൻകുത്ത് ഭാഗത്തു നിന്നു കണ്ടെത്തിയതെന്നു തൊടുപുഴ ഡിവൈഎസ്‍പി ഓഫിസിലെ പൊലീസ് ഉദ്യോഗസ്ഥൻ ജയ്മോൻ. തൊമ്മൻകുത്തിന് അടുത്താണു ജയ്മോൻ താമസിക്കുന്നത്. ജയ്മോന്റെ ബന്ധുവാണു നൗഷാദിനെപ്പോലെ ഒരാൾ തൊമ്മൻകുത്തിൽ താമസിക്കുന്നുണ്ടെന്ന വിവരം അറിയിച്ചത്. തുടർന്ന് അന്വേഷണത്തിനായി തൊമ്മൻകുത്തിൽ എത്തിയ ജയ്മോനെ കാത്തിരുന്നതാകാട്ടെ വമ്പൻ ട്വിസ്റ്റ്. ഒന്നരവർഷം മുൻപ് കാണാതായ സാക്ഷാൽ നൗഷാദ്!
‘‘നൗഷാദിനെപ്പോലെ ഒരാൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നു സ്ഥിരീകരിക്കാനായി എത്തിയതായിരുന്നു. വീടിന്റെ അടുത്തുനിന്നും നാലരകിലോമീറ്റർ ദൂരമേയുള്ളു അവിടേക്ക്. നിങ്ങളെ കാണാതായത് അന്വേഷിക്കുന്നുണ്ടെന്നു നൗഷാദിനോട് പറഞ്ഞു. അവിടെ നിന്നും മറ്റൊരാളെയും കൂട്ടി നൗഷാദിനെ ജീപ്പിൽ കൊണ്ടുവന്നു. കേസെടുത്ത കാര്യമൊന്നും നൗഷാദ് അറിഞ്ഞിരുന്നില്ല.’’– ജയ്മോൻ പറഞ്ഞു.
പരുത്തിപ്പാറയില്‍നിന്ന് നൗഷാദിനെ കാണാതായെന്ന് കാട്ടി ഇയാളുടെ അച്ഛന്‍ പാടം വണ്ടണി പടിഞ്ഞാറ്റേതില്‍ സുബൈര്‍ 2021 നവംബര്‍ അഞ്ചിനാണ് കൂടല്‍ പോലീസില്‍ പരാതി നല്‍കിയത്. അന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. എന്നാൽ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് ഭാര്യ അഫ്‌സാന മൊഴിനല്‍കിയത് വലിയ കോളിളക്കം സൃഷ്ടിച്ചു. മൃതദേഹം ആറ്റിലെറിഞ്ഞെന്നും അവർ പിന്നീട് മൊഴി മാറ്റിമാറ്റിപ്പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് നൗഷാദിനെ തൊടുപുഴയില്‍ കണ്ടെത്തിയത്.
നിലവിൽ തൊടുപുഴ ഡിവൈഎസ്‍പി ഓഫിസിലുള്ള നൗഷാദിനെ പത്തനംതിട്ട പൊലീസെത്തി കൊണ്ടുപോകും. ഒന്നര വർഷം മുൻപു കാണാതായ നൗഷാദിനെ കൊലപ്പെടുത്തിയതായി ഭാര്യ അഫ്സാന പൊലീസിനു മൊഴി നൽകിയിരുന്നു. ഇടയ്ക്ക് നൗഷാദിനെ തിരികെ കൊണ്ടുവരണമെന്നു തനിക്ക് ആഗ്രഹമുണ്ടെന്ന് അഫ്സാന പറഞ്ഞിരുന്നു. ഇതാണ് നൗഷാദ് ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലേക്കു പൊലീസിനെ നയിച്ചതെന്നാണു വിവരം.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273