മുട്ടിൽ മരം മുറിക്കേസ്: റിപ്പോർട്ടർ ചാനലിനെതിരെ ഇ.ഡി അന്വേഷണം

മുട്ടിൽ മരം മുറി കേസിൽ റിപ്പോർട്ടർ ടി.വിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഉടമകൾ കള്ളപ്പണം വെളിപ്പിച്ചെന്നോയെന്നാണ് അന്വേഷിക്കുന്നത്. ചാനൽ ഓഹരി കൈമാറ്റത്തിൽ കമ്പനിയോട് വിശദീകരണം തേടിയെന്നും കേന്ദ്രസർക്കാർ കെ.സുധാകരൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി.

ചാനൽ മേധാവിമാര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അന്വേഷണം നടക്കുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദർജിത്ത് സിംഗ് പറഞ്ഞത്. കെ സുധാകരൻ എംപിയുടെ ചോദ്യങ്ങൾക്ക് ആണ് മന്ത്രി മറുപടി നൽകിയത്. ചാനൽ ഉടമസ്ഥത കൈമാറ്റം സംബന്ധിച്ച വിവരങ്ങൾ കമ്പനി അധികൃതരിൽ നിന്നും രജിസ്ട്രാർ ഓഫ് കമ്പനീസ് തേടി. കമ്പനിയുടെ ടെലികാസ്റ്റിംഗ് ലൈസൻസ് കൈമാറ്റം സംബന്ധിച്ച് അവ്യക്തത ഉണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജീവനക്കാരുടെ ശമ്പളാനുകൂല്യങ്ങൾ സംബന്ധിച്ച പരാതിയിൽ കമ്പനി കുടിശ്ശിക വരുത്തിയതായി കേന്ദ്ര തൊഴിൽ മന്ത്രാലയം അറിയിച്ചു.

എട്ടുകോടി രൂപയുടെ ഈട്ടി അനധികൃതമായി വെട്ടിവിറ്റ കേസില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍. പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരവും അന്വേഷണം നടക്കുന്നുണ്ട്.

മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അന്വേഷണം നടക്കുന്നുണ്ട് എന്നാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.

കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത 121/ 2021 കേസ് അനുസരിച്ചാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്. കേരളാ പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന, കുറ്റപത്രം സമര്‍പ്പിക്കാനിരിക്കുന്ന കേസിലാണ് ഇ.ഡി. ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയില്‍നിന്ന് വ്യക്തമാകുന്ന കാര്യം.

മരം എവിടെനിന്ന്, അനുമതിയില്ലാതെ എങ്ങനെ വെട്ടി, അതിന്റെ പണം എവിടെപ്പോയി തുടങ്ങിയ കാര്യങ്ങളാണ് കേരളാ പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍ ഈ ഇടപാടില്‍ എങ്ങനെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുള്ളത് എന്നതാണ് ഇ.ഡി. അന്വേഷിക്കുന്നത്.

അതിനാല്‍ത്തന്നെ അഗസ്റ്റിന്‍ സഹോദരന്മാരുടെ മുന്‍പുള്ള പണമിടപാടുകള്‍, നടത്തിയ ബിസിനസുകള്‍ എന്നിവയിലേക്ക് അന്വേഷണം നീളാനും അത് സംബന്ധിച്ച പരിശോധനകള്‍ നടക്കാനും വരുംദിവസങ്ങളില്‍ സാധ്യതയുണ്ട്. മൂന്നുപേരെയും വിവരശേഖരണത്തിനായും മറ്റും വിളിപ്പിക്കാനും സാധ്യതയുണ്ട്.

ശമ്പള വിതരണത്തിൽ വീഴ്ചവരുത്തിയ മുന്‍ എം.ഡി നികേഷ് കുമാറിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും കേന്ദ്രം അറിയിച്ചു. കെ.സുധാകരന്റെ നക്ഷത്രചിഹ്നമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രലായങ്ങള്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!