കസ്റ്റംസിനോട് കള്ളം പറയേണ്ട; കയ്യിലെ കറൻസിയെ കുറിച്ചും വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും അറിയിക്കണം
ദുബായ്: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയെ സംബന്ധിച്ച് കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60,000 ദിർഹത്തിൽ അധികം പണം കൈവശമുണ്ടെങ്കിൽ കസ്റ്റംസിനെ അറിയിക്കണമെന്നാണ് ചട്ടം.
വിലപിടിപ്പുള്ള ആഭരണങ്ങൾ, മറ്റ് ആഡംബര വസ്തുക്കൾ എന്നിവയെക്കുറിച്ചും കസ്റ്റംസിൽ അറിയിക്കണം. ഓരോ രാജ്യത്തെയും കസ്റ്റംസിന്റെ വെബ്സൈറ്റ് വഴിയോ കോൺസുലേറ്റുകൾ, സ്ഥാനപതി കാര്യാലയങ്ങൾ വഴിയോ വിശദവിവരങ്ങൾ മനസ്സിലാക്കാം.
മടങ്ങിയെത്തുമ്പോൾ യുഎഇ വിമാനത്താവളങ്ങളിൽ കസ്റ്റംസ്, പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം മടക്കയാത്ര.
കസ്റ്റംസ് ക്ലിയറൻസ് സംബന്ധിച്ച വിവരങ്ങൾ വെബ്സൈറ്റിലൂടെ മനസ്സിലാക്കാം. യാത്രാ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് ‘അഫ്സഹ്’ എന്ന പേരിൽ യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് അതോറിറ്റി റജിസ്ട്രേഷൻ സംവിധാനവും ആരംഭിച്ചു.
അതോറിറ്റിയുടെ വെബ് പേജിൽ https /declare.customs.ae റജിസ്ട്രേഷൻ ചെയ്യാം. അഫ്സഹ് ആപ് വഴിയും റജിസ്റ്റർ ചെയ്യാം. യാത്രക്കാരുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ഈ സംവിധാനമെന്നും അതോറിറ്റി വ്യക്തമാക്കി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273