ഹജ്ജ് കഴിഞ്ഞ് മടങ്ങവേ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി നാട്ടിലേക്ക് മടങ്ങി; വിനയായത് 15 വർഷം മുമ്പത്തെ വാക്ക് തർക്കം

ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവെ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി ഒടുവിൽ നാട്ടിലേക്ക് മടങ്ങി. മലപ്പുറം തൃപ്പങ്ങോട് സ്വദേശിയാണ് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനായി എത്തിയപ്പോൾ ജിദ്ദ വിമാനത്താവളത്തിൽ കുടുങ്ങിയത്. 15 വർഷം മുമ്പ് പ്രവാസിയായിരുന്ന കാലത്ത് ദമ്മാമിൽ രജിസ്റ്റർ ചെയ്ത ഒരു കേസാണ് തീർഥാടകന് വിനനയായത്.

ഭാര്യയൊടൊപ്പം ഹജ്ജിനെത്തിയ ഇദ്ദേഹം മടക്കയാത്രക്കായി ജിദ്ദ വിമാനത്താവളത്തിലെത്തിയതാായിരുന്നു. എന്നാൽ ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷൻ നടപടിക്കിടെ ഉദ്യോഗസ്ഥൻ ഇയാളോട് ജവാസാത്തുമായി ബന്ധപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ജവാസാത്ത് ഇദ്ദേഹത്തിൻ്റെ യാത്ര തടഞ്ഞു.

30 വർഷത്തോളം സൌദിയിൽ പ്രവാസിയായിരുന്ന ഇദ്ദേഹം മാമിൽ ടൊയോട്ട പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്തിരുന്നു. 8 വർഷം മുമ്പ് ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങുന്നതിൻ്റെ ഏഴോ എട്ടോ വർഷം മുമ്പ് ഒരു സിറിയൻ പൌരനുമായി ഉണ്ടായ വാക്ക് തർക്കം പോലീസ് സ്റ്റേഷനിൽ വെച്ച് രമ്യതയിലെത്തി പിരിച്ച് വിട്ടിരുന്നു. അതിന് ശേഷം പല തവണ ഇദ്ദേഹം നാട്ടിൽ പോയി തിരിച്ച് വരികയും ചെയ്തിരുന്നു. എന്നാൽ അന്ന് കേസ് രമ്യമായി പരിഹരിച്ചിരുന്നതിനാൽ നാട്ടിൽ പോകുന്നതിനോ തിരിച്ച് വരുന്നതിനോ യാതൊരു പ്രയാസവും നേരിട്ടിരുന്നില്ല.

ഫൈനൽ എക്സിറ്റിൽ പോയതിന് ശേഷം ഭാര്യയും കുടുംബാഗങ്ങളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ ഹജ്ജിനെത്തിയതായിരുന്നു ഇത്തവണ. ഹജ്ജിന് വന്നപ്പോഴും എമിഗ്രേഷനിൽ ഇദ്ദേഹം യാതൊരു പ്രതിസന്ധിയും നേരിട്ടിരുന്നില്ല. എന്നാൽ ഹജ്ജ് കഴിഞ്ഞുള്ള മടക്കായാത്രയിലാണ് പഴയ സംഭവം പ്രതിസന്ധിയിലാക്കിയത്.

നാട്ടിലേക്ക് മടങ്ങാനാകാതെ വന്നതോടെ ഇദ്ദേഹം ഭാര്യയെയും കുടുംബത്തേയും യാത്രയാക്കി. പിന്നീട് ദമ്മാമിലെത്തി സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഷമാലിയ പൊലീസ് സ്റ്റേഷനിലെത്തി. പഴയ കേസിൽ ജയിൽ വാസവും 80 അടി ശിക്ഷയും വിധിച്ചിട്ടുണ്ടെന്ന് അപ്പോഴാണ് അറിയാൻ സാധിച്ചത്. 80 അടി ശിക്ഷ ഏറ്റ് വാങ്ങാതെ കേസ് അവസാനിപ്പിക്കാനാകില്ലെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ കേസിൻ്റെ നിജസ്ഥിതി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തി. ഇതോടെയാണ് ഇയാൾക്ക് നാട്ടിലേക്ക് പോകാൻ വഴിയൊരുങ്ങിയത്. സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് പുലർച്ചയോടെ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!