സൗദിയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ നൈപുണ്യ പരീക്ഷ പാസാകണം; കേരളത്തിലും പരീക്ഷ കേന്ദ്രം അനുവദിച്ചു

സൗദി അറേബ്യയിലേക്ക് തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യാൻ നിർബന്ധമാക്കിയ തൊഴിൽ നൈപുണ്യ പരീക്ഷക്ക് കേരളത്തിലും കേന്ദ്രം അനുവദിച്ചു. സൌദിയിലേക്ക് 89 തൊഴിൽ തസ്തികകളിലേക്ക് വരുന്നവർക്കാണ് തൊഴിൽ നൈപുണ്യ പരീക്ഷ പാസാകേണ്ടത്. ഇതിനായി കൊച്ചിയിൽ ഇറാം ഗ്രൂപ്പാണ് സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം നടത്തുക.

സൌദിയിലേക്ക് ജോലിക്ക് വരുന്ന തൊഴിലാളികൾക്ക് മതിയായ യോഗ്യതയുണ്ടെന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റ് നടത്തുന്നത്. തൊഴിലാളികളുടെ നാട്ടിൽ വെച്ച് തന്നെ യോഗ്യത പരിശോധിച്ച ശേഷം വിസ സ്റ്റാമ്പ് ചെയ്യുന്ന രീതിയാണ് ഇപ്പോൾ നടന്ന് വരുന്നത്. നിലവിൽ സൌദിയിലുള്ള തൊഴിലാളികൾക്ക് സൌദിയിൽ വെച്ച് തന്നെ യോഗ്യത പരീക്ഷ നടത്തുന്നുണ്ട്.

നിലവിൽ അഞ്ച് തൊഴിൽ തസ്തികകളിൽ നൈപുണ്യ പരീക്ഷ നടത്താനാണ് കൊച്ചിയിലെ ഇറാം ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന് കീഴിലുള്ള എസ്‌പോയർ അക്കാദമിക്ക് അനുമതിയുള്ളത്. പ്ലംബിംഗ്, വെൽഡിംഗ്, ഇലക്ട്രീഷൻ, ഓട്ടോമോട്ടീവ് ഇലക്ട്രീഷൻ, എച്ച്.വി.എ.സി തുടങ്ങിയ തൊഴിലുകളിലാണ് നിലവിൽ എസ്‌പോയർ അക്കാദമിയിൽ എസ്.വി.പി ടെസ്റ്റ് ലഭ്യമാകുക. .എസ്‌പോയറിൽ ഈ തൊഴിൽ വൈദഗ്ധ്യ പരീക്ഷ പാസാകുന്നതോടെ സർക്കാൻ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും.

കേരളത്തിൽ ഇറാം ഗ്രൂപ്പിന് കീഴിൽ പരീക്ഷ നടത്തുന്ന അഞ്ച് തസ്തകികളുൾപ്പെടെ  80 ലധികം തൊഴിൽ തസ്തികകൾക്ക് സൌദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ നൈപുണ്യ പരീക്ഷ പാസാകേണ്ടതുണ്ട്. പരീക്ഷ പാസാകുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റും പാസ്പോർട്ടിനോടൊപ്പം സൌദി എംബസിയിലോ കോൺസുലേറ്റിലോ സമർപ്പിച്ചാൽ മാത്രമേ തൊഴിൽ വിസകൾ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.

കൊച്ചിയിൽ പരീക്ഷ നടത്താത്ത പ്രൊഫഷനുകൾക്ക് കേരളത്തിന് പുറത്തുള്ള കേന്ദ്രങ്ങളെ ആശ്രയിക്കണം. വൈകാതെ കൂടുതൽ തൊഴിൽ തസ്തികകളിൽ കേരളത്തിലും പരീക്ഷ നടത്താൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

 

ഇന്ത്യയിൽ ഡൽഹിയിലും ബോംബെയിലുമാണ് മറ്റ് പരീക്ഷ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഡോൺബോസ്‌കോ ടെക്‌നികൾ ഇൻസ്റ്റിറ്റ്യൂട്ട്, അറബ്ടെക് ബി.എസ്.എൽ ട്രെയിനിങ് ആൻഡ് ടെസ്റ്റിംഗ് സെന്റർ എന്നീ രണ്ട് സെന്റർ ഡൽഹിയിലും, ഹോസ്റ്റൻ ടെസ്റ്റിംഗ് ആൻഡ് സ്കിൽ അപ്ഗ്രഡേഷൻ അക്കാദമി, അഗ്‌നിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ട് എന്നീ രണ്ട് കേന്ദ്രങ്ങൾ മുംബൈയിലുമാണ് പ്രവർത്തിക്കുന്നത്.

സൌദിയിലേക്ക് വിസ സ്റ്റാമ്പ് ചെയ്യാൻ തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കിയിട്ടുള്ള പ്രൊഫഷനുകൾ ഇവയാണ്:

 

യോഗ്യതാ ടെസ്റ്റുകൾ നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾക്ക് ഈ സൈറ്റ് സന്ദർശിക്കുക.  https://svp-international.pacc.sa/home

 

കൊച്ചിയിലെ തൊഴിൽ ടെസ്റ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് www.eramskills.in വെബ് സൈറ്റിലൂടെയോ അല്ലെങ്കിൽ അംഗീകൃത റിക്രൂട്ടിംഗ് ഏജൻസിയുമായോ ബന്ധപ്പെടണം. പതിനാലിൽ അധികം രാജ്യങ്ങളിലായി മുപ്പതിലധികം കമ്പനികളും നൂറ്റമ്പതിൽപരം ഓഫീസുകളും ഉള്ള ഇറാം ഗ്രൂപ്പ് (ഇറാം ടെക്നോളജീസ്) കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ നോൺ ഫണ്ടിംഗ് പാർട്ട്ണർ ആണ്.

കൂടാതെ കേരള സർക്കാരിന്റെ കെ.എ.എസ്.ഇ, അസാപ് തുടങ്ങിയ സ്ഥാപനങ്ങളുടെ നൈപുണ്യ വികസന ട്രെയ്‌നിംഗ് ആൻഡ് ഓപ്പറേറ്റിംഗ് പാർട്ട്ണറുമാണ്. കേന്ദ്ര സർക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാവും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്-ഇൻഡോ അറബ് കോ ചെയർമാനുമായ ഡോ. സിദ്ദീഖ് അഹമ്മദ് ആണ് സൗദി ആസ്ഥാനമായ ഇറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!