പ്രതീക്ഷ മങ്ങുന്നു…, കണ്ണൂർ വിമാനത്താവളത്തിന് പോയൻ്റ് ഓഫ് കോൾ പദവി അനുവദിക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രം; നിരാശയോടെ പ്രവാസികൾ

വിദേശ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള പോയന്റ് ഓഫ് കോൾ പദവി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുവദിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം ആവർത്തിച്ചതോടെ പ്രവാസികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേറ്റു. പോയന്റ് ഓഫ് കോൾ പദവിയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ജോൺ ബ്രിട്ടാസ്‌, പി. സന്തോഷ് കുമാർ എന്നിവരുടെ ചോദ്യങ്ങൾക്കുത്തരമായാണ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. കണ്ണൂർ വിമാനത്താവളം മെട്രോ നഗരത്തിലല്ലാത്തതിനാൽ വിദേശവിമാന സർവീസ് അനുവദിക്കില്ലെന്ന് ഇതോടെ കേന്ദ്രം ഉറപ്പിച്ച് പറഞ്ഞു. ഇപ്പോൾത്തന്നെ ഇന്ത്യയിൽ മെട്രോനഗരങ്ങളിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളങ്ങൾ കൂടുതലാണെന്നാണ് മന്ത്രിയുടെ വാദം.

 

ഇന്ത്യൻ വിമാനങ്ങൾക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വിദേശസർവീസ് നടത്താൻ സൗകര്യമുണ്ടെന്നും കേന്ദ്രം പറയുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ലാഭകരമല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇന്ത്യൻ വിമാന കമ്പനികൾ കണ്ണൂർ അടക്കമുള്ള ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളിൽനിന്ന് വിദേശ സർവീസ് പിൻവലിക്കുന്നത്. ഇതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ വികസന പ്രതീക്ഷയ്ക്ക് മങ്ങലേറ്റു.

കണ്ണൂരിനോടുള്ള അവഗണനയിൽ എം.പി.മാർ കടുത്ത നിരാശ രേഖപ്പെടുത്തിയതോടൊപ്പം പ്രവാസികളും പ്രതിഷേധം അറിയിച്ചു.

അന്താരാഷ്ട്രാ യാത്രികരുടെ എണ്ണത്തിൽ 2019 – 20 വർഷത്തെ അപേക്ഷിച്ച് 2022- 23 – ൽ കണ്ണൂർ വിമാനത്താവളം 15 ശതമാനം വളർച്ച കൈവരിച്ചെന്നും വ്യോമയാനമന്ത്രി രാജ്യസഭയിൽ പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. കണ്ണൂരിൽനിന്നുള്ള യാത്രികരുടെ എണ്ണത്തിലുള്ള വർധനവിൽ ആവശ്യകതയുടെ അടിസ്ഥാനത്തിൽ പോയന്റ് ഓഫ് കോൾ പദവി അനുവദിക്കാവുന്നതാണെന്നും പ്രവാസികളും ജനപ്രതിനിധികളും പറയുന്നു. കൂടിയ വിമാനനിരക്ക് നിയന്ത്രിക്കാനും സർക്കാർ തയ്യാറായിട്ടില്ല. ചില സെക്ടറുകളിൽ മാത്രം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ‘താരിഫ് മോണിറ്ററിങ് യൂണിറ്റ്’ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും എയർലൈനുകൾ ഈടാക്കുന്ന വിമാനനിരക്കുകൾ അവരുടെ വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിശ്ചിത താരിഫിനുള്ളിലാണെന്ന് ഉറപ്പാക്കുക മാത്രമാണ് ചെയ്യുന്നത്.

യാത്രക്കാരെ നേരിട്ടു ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടാതെ വിമാനക്കമ്പനികൾ നേരിട്ട് വിപണി നിയന്ത്രിക്കുന്ന രീതിയാണ് തുടരുന്നത്.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!