ജമീലയുടെ അറുത്തുമാറ്റിയ തല കോണിപ്പടിയിൽ, കൊന്നത് വളർത്തിയവരെ: വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് ചെറുമകൻ അക്മൽ

തൃശൂർ∙ വടക്കേക്കാട് ഉറങ്ങിക്കിടന്ന വയോധിക ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ കൊച്ചുമകൻ അക്മലുമായി ഇന്ന് തെളിവെടുപ്പ് നടത്തും. വൈലത്തൂർ നായരങ്ങാടി അണ്ടിക്കോട്ടുകടവ് റോഡ് പനങ്ങാവിൽ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരെയാണ് മകളുടെ മകൻ കഴുത്തറുത്തു കൊലപ്പെടുത്തിയത്. ക്രൂര കൃത്യത്തിനു ശേഷം വീടു പൂട്ടി കടന്നുകളഞ്ഞ ചെറുമകൻ അഹമ്മദ് അക്മലിനെ  മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. പ്രതി അക്മലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അക്മൽ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വ്യക്തമാക്കി. കഴുത്തു മുറിച്ചാണ് കൊല നടത്തിയതെന്ന് അക്മൽ മൊഴി നൽകി. കൊല്ലപ്പെട്ട ജമീലയുടേതെന്ന് കരുതുന്ന ആഭരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന കാര്യത്തിൽ പരസ്പര വിരുദ്ധമായ മൊഴിയാണ് ഇയാൾ നൽകുന്നതെന്നാണ് വിവരം.

ഇന്നലെ പുലർച്ചയോടെയാണ് അബ്ദുല്ലയേയും ഭാര്യ ജമീലയേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മാറിത്താമസിക്കുന്ന, അബ്ദുല്ലയുടെ മകനായ നൗഷാദ് രാവിലെ 9 മണിയോടെ മാതാപിതാക്കൾക്കു ഭക്ഷണവുമായെത്തിയപ്പോൾ വീടിന്റെ മുൻവാതിൽ അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലിനോടു ചേർന്ന ജനലിലൂടെ കയ്യിട്ടു വാതിലിന്റെ കുറ്റി നീക്കി നൗഷാദ് ഉള്ളിൽ കയറിയപ്പോൾ കണ്ടത് ഹൃദയം തകരുന്ന ദൃശ്യങ്ങളായിരുന്നു. തലകള്‍ അറുത്തുമാറ്റിയനിലയില്‍ മാതാപിതാക്കളുടെ മൃതദേഹങ്ങള്‍ കണ്ട് അലറിവിളിച്ച് പുറത്തേക്ക് ഓടിയ നൗഷാദ് വീട്ടുപടിക്കല്‍ വീണു. തുടര്‍ന്ന് സുഹൃത്തും വാര്‍ഡ് അംഗവുമായ എസ്.കെ.ഖാലിദിനെ വിളിക്കുകയായിരുന്നു. ഖാലിദ് അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്.

 

അബ്ദുല്ലയുടെയും ജമീലയുടെയും മൃതദേഹങ്ങൾ 2 കിടപ്പുമുറികളിലെ കട്ടിലുകളിലായിരുന്നു കിടന്നിരുന്നത്. ജമീലയുടെ തല അറുത്തെടുത്തു കോണിപ്പടിയിൽ വച്ച നിലയിലായിരുന്നു.

 

 

ദമ്പതികളുടെ മൂത്തമകൾ നിമിതയുടെ ആദ്യ വിവാഹത്തിലെ ഏക മകനാണ് അക്മൽ. നിമിത മറ്റൊരു വിവാഹം കഴിച്ചു കൊല്ലത്താണു താമസം. വർഷങ്ങളായി അബ്ദുല്ലയ്ക്കും ജമീലയ്ക്കും ഒപ്പമാണ് അക്മലിന്റെ താമസം. 2 തവണയായി ഒന്നര വർഷത്തോളം അക്മൽ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞിട്ടുണ്ട്. കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കൾക്ക് അടിമയായതോടെയാണ് അക്മലിന്റെ സമനില തെറ്റിയതെന്നു നാട്ടുകാരും അയൽവാസികളും പൊലീസിനെ അറിയിച്ചു. ലഹരി ഉപയോഗിക്കാനുള്ള പണം ആവശ്യപ്പെട്ട് ഇയാൾ അബ്ദുല്ലയെയും ജമീലയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ 2 വർഷത്തിനിടെ ഒന്നര വർഷത്തോളം തിരൂരിലെ മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ താമസിപ്പിച്ച് അക്മലിനെ ചികിത്സയ്ക്കു വിധേയനാക്കി. എന്നാൽ, മടങ്ങിയെത്തിയതിനു ശേഷം ലഹരിയിലേക്കു മടങ്ങിയെന്നാണു സൂചന.

 

കൃത്യം നടത്തിയശേഷം വീട്ടില്‍നിന്ന് കടന്നുകളഞ്ഞ അക്മലിനെ മംഗലാപുരത്തുനിന്ന് പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. ജമീലയെ കൊലപ്പെടുത്തി ഇവരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ പ്രതി കൈക്കലാക്കിയിരുന്നു. ഈ സ്വര്‍ണാഭരണങ്ങളുമായി മംഗലാപുരത്തേക്ക് കടന്ന പ്രതി ഇത് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. നേരത്തെ മംഗലാപുരത്തെ കോളേജില്‍ പഠിച്ചിരുന്ന അക്മല്‍ ഇവിടേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ തൃശ്ശൂര്‍ പോലീസ് പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ മംഗലാപുരം പോലീസിന് കൈമാറിയിരുന്നു. ഇതനുസരിച്ച് മംഗലാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

അതിനിടെ, ബിസിനസ് തുടങ്ങാനായി പണം ആവശ്യപ്പെട്ട് അക്മല്‍ നേരത്തെ വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്നതായും വിവരങ്ങളുണ്ട്. കൊലപാതകത്തിന് മുന്‍പും വീട്ടില്‍ വഴക്കുണ്ടായിരുന്നതായാണ് വിവരം. പണത്തിന് വേണ്ടിയാണ് പ്രതി കൃത്യം നടത്തിയതെന്നും പോലീസ് പറയുന്നു.

മംഗലാപുരത്താണ് അക്മല്‍ പഠിച്ചിരുന്നത്. ഇവിടേക്ക് പോയതുമുതലാണ് മയക്കുമരുന്നുകള്‍ ഉപയോഗിച്ചശേഷം വീട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു. മയക്കുമരുന്നിനായി പണം കിട്ടാതെ വന്നപ്പോഴാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സാമൂഹികമാധ്യമങ്ങളില്‍ അക്മല്‍ സജീവമായിരുന്നു. ഇടയ്ക്കിടെ നൃത്തം ചെയ്യുന്ന വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്. മംഗളൂരു യൂണിവേഴ്സിറ്റിയില്‍നിന്ന് ഡിഗ്രി വിജയിച്ച സന്തോഷവും കഴിഞ്ഞ ദിവസങ്ങളില്‍ അക്മല്‍ പങ്കുവെച്ചിരുന്നു. കൊലപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്കുമുന്‍പും ചില അവ്യക്തമായ പാട്ടുകള്‍ പങ്കുവെച്ചിരുന്നു.

 

കൊന്നത് വളർത്തിയവരെ

അക്മലിനു വേണ്ടിയാണ് അബ്ദുല്ലയും ജമീലയും ജീവിച്ചത്. അവനെ വളർത്തി വലുത‍ാക്ക‍‍ിയതും ഇവർ തന്നെ. എന്നിട്ടും ഇരുവരുടെയും ജീവിതത്തിന്റെ അന്ത്യം അക്മലിന്റെ കൈ കൊണ്ടു തന്നെയായതു ഒരു നാടിനാകെ ഞെട്ടലായി. ചെറുപ്രായത്തിൽ തന്നെ അക്മലിന്റെ ഉമ്മയും ഉപ്പയും വേർപിരിഞ്ഞിരുന്നു. അനാഥത്വം അറിയിക്കാതെ ചെറുമകനെ വളർത്താനുള്ള ചുമതല അബ്ദുല്ലയും ജമീലയും സ്വയം ഏറ്റെടുത്തു. ബിബിഎയ്ക്കു പഠിക്കണമെന്നു പറഞ്ഞപ്പോൾ ചെറുമകന്റെ ഇഷ്ട‍ാനുസരണം ഉപരിപഠനത്തിന് അനുവദിച്ചു. ഇഷ്ടമുള്ള കോളജിൽ ചേർത്തു. പക്ഷേ, ലഹരിക്ക് അടിമയായ ശേഷം അക്മലിന്റെ രീതികളാകെ മാറി.

അക്മൽ അക്രമകാരിയായി മാറാൻ തുടങ്ങിയപ്പോൾ അബ്ദുല്ലയോടും ജമീലയോടും വീടു മാറിത്താമസിക്കാൻ ബന്ധുക്കൾ പലവട്ടം പറഞ്ഞിരുന്നു. എന്നാൽ, ‘അവൻ ഞങ്ങളെ ഒന്നും ചെയ്യില്ല’ എന്നായിരുന്നു ഇരുവരുടെയും പ്രതികരണം. വലിയ തുക ചെലവഴിച്ചാണു 2 തവണ അക്മലിന്റെ ചികിത്സ ഇവർ നടത്തിയത്. കൊല്ലത്താണു താമസമെങ്കിലും അക്മലിന്റെ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ ഉമ്മ നിമിതയും സഹായിച്ചിരുന്നു. ഇടയ്ക്കിടെ കൊല്ലത്തെ നിമിതയുടെ വീട്ടിലേക്ക് അക്മൽ പോവുകയും ചെയ്തിരുന്നു. വിവാഹ മോചിതനെങ്കിലും അക്മലിന്റെ പിതാവും സ്നേഹാന്വേഷണം മുടക്കിയിരുന്നില്ല. നിമിതയുടെ സഹോദരൻ നൗഷാദ് 3 വട്ടം അക്മലിനെ സന്ദർശക വീസയിൽ ഗൾഫിലേക്കു കൊണ്ടുപോയെങ്കിലും അക്മൽ ജോലിക്കു ശ്രമിക്കാതെ ഓരോവട്ടവും മടങ്ങി.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!