‘അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം’: അൽ ഹിലാൽ ഓഫറിനോട് രസകരമായി പ്രതികരിച്ച് എംബാപ്പെ

സൗദി അറേബ്യന്‍ പ്രൊ ലീഗ് ക്ലബായ അല്‍ ഹിലാൽ, ഫ്രഞ്ച് ക്ലബ് പി.എസ്.ജിയില്‍ നിന്ന് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കാന്‍ ഒരുങ്ങു എന്ന വാർത്തകൾ പുറത്ത് വരുന്നതിനിടെ,  കൂടുമാറ്റ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ. ട്വിറ്ററിലൂടെയാണ് പി.എസ്.ജിയുടെ സൂപ്പർതാരത്തിന്റെ രസകരമായ പ്രതികരണം.

എംബാപ്പെയുടെ രൂപത്തിന് സമാനമാണെന്ന് അവകാശപ്പെടുന്ന എൻ.‌ബി‌.എ സ്റ്റാർ ജിയാനിസ് ആന്ററ്റോകൗൺ‌പോ എന്നയാളുടെ ട്വീറ്റ് പങ്കുവെച്ചാണ് എംബാപെയുടെ മറുപടി നൽകിയത്.

‘അൽ ഹിലാൽ നിനക്ക് എന്നെ കൊണ്ടുപോകാം. ഞാൻ കിലിയൻ എംബാപ്പെയെപ്പോലെയാണ്,’ എന്നായിരുന്നു എംബാപ്പെയുമായി രൂപ സാദൃശ്യമുള്ള ആന്ററ്റോകൗൺമ്പോ ട്വീറ്റ് ചെയ്തത്. ഇത് ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അൽ ഹിലാലിലേക്കുള്ള കൂടുമാറ്റ വാർത്തയോട് എംബാപ്പെയുടെ പ്രതികരണം. ചിരിക്കുന്ന ഇമോജികൾ ഉപയോഗിച്ച് പോസ്റ്റ് റീട്വീറ്റ് ചെയ്താണ് എംബാപ്പെ ആദ്യമായി അൽ ഹിലാൽ വാർത്തകളോട് പ്രതികരിച്ചത്.

 

 

 

ഇതിനിടെ എംബാപ്പെയ്‌ക്കു വേണ്ടി അൽ ഹിലാൽ മുന്നോട്ട് വെച്ച ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ് പി.എസ്.ജി അംഗീകരിച്ചു. ഇതോടെ എംബാപ്പെയുടെ കൂടുമാറ്റം ഉറപ്പായാതായി സ്‌കൈ സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

 

എംബാപ്പെയ്‌ക്കായി 300 മില്യന്‍ യൂറോയാണ് ട്രാന്‍സ്ഫര്‍ ഫീയായി അല്‍ ഹിലാല്‍ പിസ്ജിക്ക് നല്‍കുന്നത്. കൂടാതെ താരത്തിന് പ്രതിവര്‍ഷം 400 മില്യണ്‍ യൂറോ വേതനമായി നല്‍കുമെന്നും ബിഡ്ഡില്‍ പറയുന്നു. കഴിഞ്ഞ ദിവസം സമര്‍പ്പിച്ച ബിഡ്ഡിന് പി.എസ്.ജി ഉടന്‍ അംഗീകാരം നല്‍കുമെന്ന് ഫുട്‌ബോള്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു വർഷത്തിന് ശേഷം വേണമെങ്കിൽ റയൽ മാഡ്രി​ഡിലേക്ക് ചേക്കേറാനുള്ള പ്രത്യേക റിലീസ് ക്ലോസ് ഉൾപ്പെടെയുള്ളതാണ് ഓഫർ.

എംബാപ്പെയ്ക്ക് റയല്‍ മാഡ്രിഡിലേക്കു പോകാനാണ് താല്‍പര്യം എന്നായിരുന്നു പിഎസ്ജി വിശ്വസിച്ചിരുന്നു. താരം തന്നെ ഇക്കാര്യം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. റയല്‍ മാഡ്രിഡ് അധികം വൈകാതെ ബിഡ് സമര്‍പ്പിക്കുമെന്നായിരുന്നു പിഎസ്ജിയുടെ പ്രതീക്ഷ. എന്നാല്‍ ഉയര്‍ന്ന ട്രാന്‍സ്ഫര്‍ ഫീ കാരണം റയല്‍ പിന്നോക്കം മാറിയതോടെ സൗദി ക്ലബിന്റെ ബിഡ് അംഗീകരിക്കാന്‍ പിഎസ്ജി നിര്‍ബന്ധിതരാകുകയായിരുന്നു.

അതേസമയം ഇക്കാര്യത്തില്‍ എംബാപ്പെ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. താരവുമായി സൗദി ക്ലബും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. സൗദിയിലേക്ക് വരാന്‍ എംബാപ്പെയ്ക്കു താല്‍പര്യമുണ്ടെന്ന് ഉറപ്പായാല്‍ മാത്രമേ ചര്‍ച്ചകള്‍ ആരംഭിക്കൂയെന്നാണ് നേരത്തെ ക്ലബ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ തങ്ങളുടെ ബിഡ് ഫ്രഞ്ച് ക്ലബ് അംഗീകരിച്ച സാഹചര്യത്തില്‍ താരവുമായി അല്‍ ഹിലാല്‍ വൃത്തങ്ങള്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് സൂചന.

ക്ലബ് മാറ്റ ചർച്ചകളിൽ തീരുമാനമാകാത്തതിനാൽ എംബാപ്പെയെ മാറ്റിനിർത്തി പ്രീ സീസൺ മത്സരങ്ങൾക്കുള്ള നിരയെ പി.എസ്.ജി പ്രഖ്യാപിച്ചിരുന്നു. ഈ വർഷം കൂടി പി.എസ്.ജിയിൽ തുടർന്ന് അടുത്ത വർഷം ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രി​ഡിലേക്ക് ചേക്കാറാനാണ് എംബാപ്പെയുടെ നീക്കം.

എന്നാൽ, കരാർ നീട്ടുകയോ ക്ലബ് വിടുകയോ ചെയ്യണമെന്ന് പി.എസ്.ജി മാനേജ്മെന്റ് 24കാരന് അന്ത്യശാസനം നൽകിയിരുന്നു. ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടുന്നത് വൻ നഷ്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് മാനേജ്മെന്റിന്റെ കടുത്ത മുന്നറിയിപ്പ്. 2017ൽ റെക്കോഡ് തുകക്കാണ് താരം പി.എസ്.ജിയിലെത്തിയത്. 260 കളികളിലായി 210 ഗോൾ നേടിയിട്ടുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!