സാങ്കേതിക തകരാർ: 162 യാത്രക്കാരുമായി കോഴിക്കോട് നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കോഴിക്കോട് നിന്ന് മസ്ക്കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്കത്തിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാർ മൂലം തിരിച്ചിറക്കിയത്. 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.

ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിൻ്റെ വെതർ റഡാറിലാണ് തകരാർ. 1 യാത്രക്കാര്‍ പൂര്‍ണമായും സുരക്ഷിതരാണ്.

വെതര്‍ റഡാര്‍ തകരാറിലായാൽ കാലാവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കില്ല. മഴക്കാലമായതിനാല്‍ അത് അപകടസാധ്യതയുണ്ടാക്കിയേക്കാം എന്നതുകൊണ്ടാണ് വിമാനം തിരിച്ചിറക്കിയത്. ഇതിനിടെ പൈലറ്റിന്റെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ 6 മണിക്കൂറിനു ശേഷമേ വിമാനം പുറപ്പെടൂ എന്നാണ് ലഭിക്കുന്ന വിവരം.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!