മുക്കത്ത് വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു; അലക്കുയന്ത്രവും വസ്ത്രങ്ങളും ചിതറിപ്പോയി
കോഴിക്കോട് മുക്കത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന വാഷിങ് മെഷീൻ പൊട്ടിത്തെറിച്ചു. സമീപത്ത് ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടിൽ ഉച്ചയ്ക്കു രണ്ടരയോടെയായിരുന്നു അപകടം. 4 വർഷം പഴക്കമുള്ള സെമി ഓട്ടമാറ്റിക് വാഷിങ് മെഷിനാണു പൊട്ടിത്തെറിച്ചത്.
അലക്കുയന്ത്രവും കഴുകാനിട്ടിരുന്ന വസ്ത്രങ്ങളും സ്ഫോടനത്തിൽ ചിതറിത്തെറിച്ചു. വയറിൽ എലി കരണ്ട് ഷോർട്ട് സർക്യൂട്ടായിരിക്കാം അപകടകാരണമെന്നാണു കെഎസ്ഇബി അധികൃതർ പറയുന്നത്. പൊട്ടിത്തെറിയിൽ വയറുകളും പൈപ്പുകളും നശിച്ചു. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയാൻ വാഷിങ് മെഷീൻ കമ്പനിയെ ബന്ധപ്പെടുമെന്നു വീട്ടുകാർ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273