ഉംറ തീർഥാടകർക്ക് ഇൻഷൂറൻസ്; വിമാനം വൈകുന്നതിനും, ചികിത്സക്കും, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമുൾപ്പെടെ ഒരു ലക്ഷം റിയാൽ വരെ ആനുകൂല്യം
സൗദി അറേബ്യക്ക് പുറത്ത് നിന്ന് വരുന്ന ഉംറ തീർത്ഥാടകർക്ക് ഇൻഷുറൻസ് പോളിസി എടുക്കൽ നിർബന്ധമാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം സ്ഥിരീകരിച്ചു, തീർഥാടകർക്ക് നിരവധി പരിരക്ഷകൾ ലഭിക്കാൻ സഹായിക്കുന്നതാണ് ഇൻഷൂറൻസ് പോളിസി. ഇതിനായി തീർഥാടകർ പ്രത്യേകം പണം അടക്കേണ്ടതില്ല. ഉംറ ഇൻഷുറൻസ് പോളിസി വിസ ഫീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, ഇത് ഇൻഷൂർ ചെയ്ത വ്യക്തിക്ക് വേണ്ടി മാത്രമുള്ളതാണെന്നും മന്ത്രാലയം വ്യക്തമാക്കി.
അടിയന്തര ആരോഗ്യ പരിരരക്ഷ, അടിയന്തര “കോവിഡ് 19” ചികിത്സ, പൊതു അപകടങ്ങളും മരണങ്ങളും, വിമാനങ്ങൾ റദ്ദാക്കുകയോ പുറപ്പെടാൻ വൈകുകയോ ചെയ്യൽ തുടങ്ങിയ സാഹചര്യങ്ങളിൽ തീർഥാടകർക്ക് ഒരു ലക്ഷം റിയാൽ വരെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും.
അടിയന്തര സാഹചര്യങ്ങളിലെ ആരോഗ്യ പരിരക്ഷയിൽ ഉൾപ്പെടുന്നവ: ചികിത്സ, അഡ്മിഷൻ, ഹോസ്പിറ്റലൈസേഷൻ, അടിയന്തര ഗർഭധാരണവും പ്രസവവും, എമർജൻസി ഡെന്റൽ കേസുകൾ, ട്രാഫിക് അപകട പരിക്കുകൾ, എമർജൻസി ഡയാലിസിസ് കേസുകൾ, ആന്തരികവും ബാഹ്യവുമായ മെഡിക്കൽ ഒഴിപ്പിക്കൽ എന്നിവ ഇതിൽ ഉൾപ്പെടും.
ഇൻഷുറൻസ് പോളിസിയിൽ ഉൾപ്പെടുന്ന പൊതു കവറേജുകൾ ഇവയാണ്: ആകസ്മികമായ ശാശ്വത അംഗവൈകല്യം, അപകട മരണ കേസുകൾ, പ്രകൃതി ദുരന്തങ്ങൾ മൂലമുള്ള മരണം, മരിച്ചയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകൽ, കോടതി വിധി പുറപ്പെടുവിച്ച ബ്ലഡ്മണി, വിമാനം പുറപ്പെടാൻ വൈകുകകയോ, യാത്ര റദ്ദാക്കുകയോ ചെയ്യൽ തുടങ്ങിയവയാണ് പൊതു കവറേജുകളിൽ ഉൾപ്പെടുന്നത്.
ഒരു ലക്ഷം സൌദി റിയാൽ വരെയാണ് ഇൻഷൂറൻസ് ആനുകൂല്യം ലഭിക്കുക. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് സൌദിക്കകത്തുള്ളവർ (8004400008) എന്ന നമ്പറിലും, വിദേശ രാജ്യങ്ങളിൽ നിന്ന് (00966138129700) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273