സൂപ്പർ മാർക്കറ്റിൽ പോയ അമ്മ മകൻ വണ്ടിയിലുള്ള കാര്യം മറന്നു, ഒടുവിൽ…?; കണ്ണുതുറപ്പിക്കും വിഡിയോയുമായ് ദുബായ് പൊലീസ്
ദുബായ്: വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് യുഎഇ അധികൃതര്‍ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. ഇത് ദാരുണമായ അപകട സാധ്യതയുണ്ടാക്കുമെന്ന് ആവർത്തിച്ച് പറഞ്ഞ ദുബായ് പൊലീസ് ഇതിനെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഉപദേശിച്ചു.
ഇത്തരം അശ്രദ്ധയ്ക്ക് വദീമ നിയമത്തിലെ ആർട്ടിക്കിൾ 35 പ്രകാരം യുഎഇയിൽ കനത്ത പിഴയും തടവും വരെ ശിക്ഷ ലഭിക്കും. ബോധവത്കരണത്തിനായി വിഡിയോയും സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.
കുട്ടികളുടെ ജീവന് ഭീഷണിയായേക്കാവുന്ന അപകടങ്ങളിലേക്ക് നയിക്കുന്നതാണ് ഇൗ പ്രവണത. നിയമമനുസരിച്ച് തടവും 5,000 ദിർഹം വരെ പിഴയും ശിക്ഷാർഹമാണ്. കുട്ടികളുടെ ജീവന്‍ അപകടപ്പെടുത്തുന്നതാണെങ്കിൽ തടവും അല്ലെങ്കിൽ 10,000 ദിർഹം വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
View this post on Instagram
∙ പുറത്ത് ചൂട്; വാഹനത്തിനുള്ളിൽ അതികഠിനം
പാർക്ക് ചെയ്തിരിക്കുന്ന വാഹനത്തിനുള്ളിലെ കുതിച്ചുയരുന്ന താപനില എങ്ങനെ അപകടകരമായ സാഹചര്യങ്ങളിലേക്ക് നയിക്കുമെന്ന വിഡിയോ ആണ് ബോധവത്കരണ ക്യാംപെയ്നിന്റെ ഭാഗമായി ദുബായ് പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിനായി ഒരു അമ്മ സൂപ്പർമാർക്കറ്റിലെത്തുന്നു. കൂടെ മൂത്തകുട്ടി ഇറങ്ങിച്ചെന്നെങ്കിലും 2 വയസുകാരനായ ഇളയ കുട്ടി ഉറങ്ങുന്നതിനാൽ അവനെ മറന്നുപോയി. കാറിന്റെ ഡോറുകൾ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്തു. അവൻ സീറ്റ് ബെൽറ്റിട്ട് അകത്ത് തനിച്ചായിരുന്നു. പിന്നീട് ഏതാനും മിനിറ്റുകൾ കഴിഞ്ഞാണ് അമ്മയ്ക്ക് മകനെ ഒാർമ വന്നത്. ഉടൻ തന്നെ അവർ കാറിനടുത്തേക്ക് ഒാടിയപ്പോഴേക്കും, ചൂട് കൂടി ശ്വാസംമുട്ടി അവശനിലയിലായിരിക്കുന്ന മകനെയാണ് കണ്ടത്. ഇൗ വീഡിയോ ആണ് പൊലീസ് പങ്കുവച്ചത്.
∙ കാറിൽ നിന്ന് കുട്ടി ഇറങ്ങിയെന്ന് ഉറപ്പാക്കണം
കുട്ടികളെയും കൂട്ടി ഷോപ്പിങ്ങിന് പോകുകയോ വീട്ടിലേക്ക് മടങ്ങുകയോ ചെയ്യുകയാണെങ്കിൽ കാർ ലോക്ക് ചെയ്യുന്നതിനുമുമ്പ് വാഹനത്തിൽ നിന്ന് അവർ പുറത്തിറങ്ങുന്നുവെന്ന് കുടുംബം ഉറപ്പാക്കണം. ഈ മുൻകരുതൽ നടപടി സ്വീകരിക്കുന്നതിലൂടെ കുട്ടികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാനും കഴിയും.
∙ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നു; ജാഗ്രതൈ!
യുഎഇയിലെ താപനില 50 ഡിഗ്രി സെൽഷ്യസ് കടന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. കടുത്ത ചൂട് നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് യുഎഇ ഡോക്ടർമാരും ഉപദേശിക്കുന്നു.
വേനൽക്കാലത്ത് വാഹനങ്ങൾക്ക് ഉണ്ടാകുന്ന അപകടസാധ്യതകളെ കുറിച്ച് “സേഫ് സമ്മർ” എന്ന ബോധവൽക്കരണ ക്യാംപെയ്നിന്റെ ഭാഗമായി അബുദാബി പൊലീസിന്റെ ജനറൽ കമാൻഡ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. വാഹനങ്ങൾക്ക് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്നും പതിവ് അറ്റകുറ്റപ്പണികളും പ്രതിരോധ നടപടികളും ശ്രദ്ധിക്കണമെന്നും അഭ്യർഥിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273