നടപടിക്രമങ്ങളില്‍ ‘നട്ടംതിരിഞ്ഞ്’ പ്രവാസികള്‍; വിഎഫ്എസ് വിസ സ്റ്റാമ്പിങ് കേന്ദ്രത്തില്‍ പുതിയ നിബന്ധനകള്‍

കേരളത്തിലെ ഏക കേന്ദ്രമായ കൊച്ചിയിലെ തിരക്ക് പരിഗണിച്ചാണ് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ കോഴിക്കോട് ഒരു കേന്ദ്രം ആരംഭിച്ചത്.

 

 

കോഴിക്കോട് വിഎഫ്എസ് കേന്ദ്രം ആരംഭിച്ചെങ്കിലും പുതിയ നിബന്ധനകള്‍ പ്രവാസികള്‍ക്ക് ബുദ്ധിമുട്ടാകുന്നതായി റിപ്പോര്‍ട്ട്. സൗ​ദി​യി​ലേ​ക്കു​ള്ള ഫാമിലി, സ​ന്ദ​ർ​ശ​ന വി​സ​ക​ളു​ൾ​പ്പെ​ടെ എ​ല്ലാ വി​സ​ക​ളു​ടെ​യും സ്​​റ്റാ​മ്പി​ങ്​​ വി.​എ​ഫ്.​എ​സ്​ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി​യാ​ക്കി​യ​തോ​ടെ പുതിയ നിബന്ധനകള്‍ പ്രവാസികളെ വലയ്ക്കുകയാണ്. നിലവിലെ നടപടിക്രമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായ അവസ്ഥയിലാണ്. ഇവ പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

കേരളത്തിലെ ഏക കേന്ദ്രമായ കൊച്ചിയിലെ തിരക്ക് പരിഗണിച്ചാണ് മലബാര്‍ മേഖലയിലുള്ളവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ കോഴിക്കോട് ഒരു കേന്ദ്രം ആരംഭിച്ചത്. മലബാര്‍ പ്രദേശത്ത് നിന്നുള്ളവരുടെ കൊച്ചി യാത്രാ ദുരിതം അവസാനിച്ചെങ്കിലും പുതിയ നിബന്ധനകള്‍ പ്രവാസികളെ വലയ്ക്കുകയാണ്.

സേവനനിലവാരം ഉയര്‍ത്തുന്നതിനും എളുപ്പമാക്കുന്നതിന്റെയും ഭാഗമായാണ് വിസ സ്റ്റാമ്പിങ്, വിരലടയാളം രേഖപ്പെടുത്തലടക്കമുള്ള നടപടികള്‍ ഇന്ത്യയില്‍ തന്നെ പൂര്‍ത്തിയാക്കുന്നതിന് വിഎഫ്എസ് കേന്ദ്രത്തെ ചുമതലപ്പെടുത്തിയിരിക്കുന്നത്. സർവീസ് ഫീസ് ഇനത്തിൽ വര്‍ധനവുണ്ടായെന്നാണ് പറയുന്നത്.  നേരത്തെ 10,000 രൂപയ്ക്ക് ലഭ്യമായ സേവനത്തിന് ഇപ്പോള്‍ 16,000 രൂപ വരെ കൊടുക്കേണ്ട അവസ്ഥയാണ്. ആഴ്ചകള്‍ കാത്തിരുന്ന ശേഷം അപ്പോയിന്റ്‌മെന്റ് ലഭിച്ച് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ച് ചെറിയ പിശകുകള്‍ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുന്ന സംഭവങ്ങളുമുണ്ട്. ഈ രേഖകള്‍ ശരിയായാല്‍ അടുത്ത അപ്പോയിന്റ്‌മെന്‍റ് ലഭിക്കാന്‍ വീണ്ടും കാത്തിരിക്കണം.

ഇതിന് പുറമെ കുടുംബമായി എത്തുന്നവരില്‍ ചിലര്‍ക്ക് വിസ അടിച്ചു കിട്ടുമ്പോള്‍ കൂടെയുള്ള കുടുംബാംഗങ്ങളില്‍ ചിലരുടെ വിസ നിസ്സാര തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് തള്ളുന്ന അനുഭവങ്ങളുമുണ്ട്. കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയുള്ള വി​സ എ​ടു​ക്കു​മ്പോ​ൾ ദില്ലി സൗദി എംബസി മുഖേനയുള്ള​താ​ണെ​ങ്കി​ൽ കൊല്‍ക്കത്ത, ദില്ലി, ലഖ്‌നൗ എന്നിവിടങ്ങളിലെ വിഎഫ്എസ് കേന്ദ്രങ്ങളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരും. കോഴിക്കോട് പുതിയ കേന്ദ്രം തുടങ്ങിയിട്ടും കൊച്ചിയില്‍ തിരക്കിന് കുറവുമില്ല. വൈകാതെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് പ്രവാസികള്‍.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!