കെപിസിസിയുടെ ഉമ്മൻ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെപിസിസിയുടെ ക്ഷണം മുഖ്യമന്ത്രി സ്വീകരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിലാണ് അനുസ്മരണയോഗം. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അധ്യക്ഷത വഹിക്കും.

ഉമ്മൻ ചാണ്ടിയുടെ വിടവാങ്ങലിനെ തുടർന്ന് കെപിസിസി പ്രഖ്യാപിച്ച ഒരാഴ്ച നീണ്ട ദുഃഖാചരണത്തിനു അനുസ്മരണ പരിപാടിയോടെ സമാപനമാകും. പരിപാടിയിലേക്ക് എല്ലാ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾക്കും ക്ഷണമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ക്ഷണപ്രകാരമാണ് പരിപാടിയിലേക്ക് മുഖ്യമന്ത്രി എത്തുന്നത്. മുഖ്യമന്ത്രിയെ ക്ഷണിക്കുന്ന കാര്യം കെപിസിസി ചർച്ചചെയ്തു തീരുമാനിക്കുകയായിരുന്നു.

ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ പിണറായി വിജയൻ അഗാധമായ ദുഃഖമാണ് രേഖപ്പെടുത്തിയത്. നേരിട്ടെത്തി ആദരാഞ്ജലികളും അർപ്പിച്ചിരുന്നു. ‘‘ഒരേ വർഷമാണ് ഞങ്ങൾ ഇരുവരും നിയമസഭയിൽ എത്തിയത്. ഒരേ ഘട്ടത്തിലാണ് വിദ്യാർഥി ജീവിതത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയത്. പൊതുജീവിതത്തിൽ ഒരേ കാലത്ത് സഞ്ചരിച്ച അദ്ദേഹത്തിന്റെ വിടപറയൽ അതീവ ദുഃഖകരമാണ്. കഴിവുറ്റ ഭരണാധികാരിയും ജനജീവിതത്തിൽ ഇഴുകിച്ചേർന്നു നിന്ന വ്യക്തിയുമായിരുന്നു’’– മുഖ്യമന്ത്രി അനുസ്മരിച്ചു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക


ജോർദാനിൽ പോയി വിസിറ്റ് വിസ പുതുക്കാം, ജിദ്ദ, മക്ക, യാമ്പു, ഉംലജ്, റാബഗ് എന്നിവിടങ്ങളിൽ നിന്നും ബസ് സർവീസ്…

എല്ലാ വെള്ളിയാഴ്ചകളിലും ത്വായിഫിലേക്ക് ചരിത്ര പഠന യാത്ര ..

 

ബന്ധപ്പെടുക: 053 9258 402

WhatsApp Now:
http://wa.me/+918089169102
http://wa.me/+966539258402

Share
error: Content is protected !!