ഉദ്വേഗത്തിൻ്റെ മുൾമുനയിൽ..; തീ പിടിച്ച അപ്പാർട്ട്മെൻ്റിലെ ബാൽക്കണിയിൽ കുടുങ്ങിയെ കുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി, ഞെട്ടിക്കുന്ന വീഡിയോ

ചൈനയിൽ തീപിടിച്ച ഒരു അപ്പാർട്ട്മെന്റിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ഴാൻജിയാങ്ങിലെ ഒരു ജനവാസ മേഖലയിൽ കഴിഞ്ഞ വ്യാഴാഴ്ചയാമ് അപകടമുണ്ടായത്. ഈ സമയം അപ്പാർട്ട്മെൻ്റിലെ ബാൽക്കണിയിലായിരുന്നു കുട്ടി. എന്നാൽ ഇരുമ്പ് വേലികൾ കൊണ്ട് പൂർണമായും മറച്ച ബാൽക്കണിയിൽ നിന്ന് പുറത്തിറങ്ങാനാകാതെ കുട്ടി കുടുങ്ങി പോകുകയായിരുന്നു. തീജ്വാലകൾ ബാൽക്കണിയിലേക്ക് ആളിപടരുമ്പോഴും കമ്പി വേലിയിൽ പറ്റി ചേർന്ന് ഭയന്ന് വിറച്ചിരിക്കുകയായിരുന്നു കുട്ടി. കറുത്തിരുണ്ട പുക ബാൽക്കണിയിലൂടെ പുറത്തേക്ക് തള്ളിവരുന്നതും കൂട്ടിയിലും കണ്ടുനിന്നവലിലും ഭീതിയുയർത്തി.

കുട്ടിയെ എങ്ങിനെ രക്ഷപ്പെടുത്തുമെന്നറിയാതെ ജനങ്ങൾ അമ്പരുന്നു. അതിനിടെ ഒരു വഴിയാത്രക്കാരൻ പുറത്ത് നിന്ന് കോണിവെച്ച് കയറി, കത്രികപോലുള്ള ഒരു ആയുധം ഉപയോഗിച്ച് കമ്പിവേലിയുടെ കണ്ണികൾ മുറിച്ച് അതിലൂടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

വഴിയാത്രക്കാരന്റെ ധീരമായ ഇടപെടലിന് ജനങ്ങൾ നന്ദി അറിയിക്കുകയും അദ്ദേഹത്തിൻ്റെ ധീരതയെ പ്രശംസിക്കുകയും ചെയ്തു.

 

വീഡിയോ കാണുക…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!