കൊടും ചൂടിൽ അടച്ചിട്ട കാറിനുള്ളില്‍ ഒറ്റക്ക് അഞ്ച് മണിക്കൂര്‍; 10 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഫ്‌ളോറിഡയിൽ അടച്ചിട്ട കാറിനുള്ളിൽ അഞ്ച് മണിക്കൂറോളം അകപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അനാസ്ഥയ്ക്ക് കെയർ ടേക്കറായ ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പൊലീസ് വിവരിക്കുന്നത് ഇങ്ങനെ – മറ്റ് രണ്ട് കുട്ടികൾക്കൊപ്പം കുഞ്ഞിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു കെയർടേക്കറായ ജുവൽ. വീടെത്തിയപ്പോൾ കുഞ്ഞ് ഉറക്കമായിരുന്നതിനാൽ മറ്റ് കുട്ടികളുമായി അവർ അകത്തേക്ക് പോയി. കുഞ്ഞ് വണ്ടിക്കുള്ളിലുള്ളത് ജുവൽ മറന്നു. അഞ്ച് മണിക്കൂറിന് ശേഷം മടങ്ങിയെത്തുമ്പോഴാണ് അബോധാവസ്ഥയിൽ കുഞ്ഞിനെ കാണുന്നത്. പെട്ടെന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരികരിക്കുകയായിരുന്നു.

കാറില്‍ കുഞ്ഞുങ്ങളെ ഇരുത്തിയ ശേഷം പുറത്ത് പോകുന്നത് പലപ്പോഴും വലിയ അപകടങ്ങള്‍ക്കാണ് വഴി വെയ്ക്കുന്നതെന്ന് അധികൃതര്‍. അമേരിക്കയില്‍ സമാന രീതിയില്‍ ഈ വർഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 14-ാമത്തെ മരണമാണിതെന്ന് ‘കിഡ്‌സ് ആൻഡ് കാർ സേഫ്റ്റി’ എന്ന സംഘടന പറയുന്നു.

ഫ്ലോറിഡയിൽ മാത്രം ഇത് ആറാമത്തെ മരണമാണ്. ചൂടുള്ള കാലാവസ്ഥ ആയതിനാൽ കാറിനുള്ളിലെ താപനില വളരെ കുറഞ്ഞ സമയം കൊണ്ടുതന്നെ 133 ഡിഗ്രി വരെ ഇപ്പോൾ ഉയരുന്നുണ്ട്. പുറത്ത് പോകുമ്പോൾ ഉറപ്പായും കുട്ടികളോ വളർത്തുമൃഗങ്ങളോ വണ്ടിക്കുള്ളിൽ ഇല്ലെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതർ പറയുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!