സീമ ബീഡി വലിക്കുന്നതു സച്ചിന് ഇഷ്ടമല്ല; നിരന്തരം മർദിച്ചിരുന്നു: വെളിപ്പെടുത്തലുമായി വീട്ടുടമ

ഓൺലൈൻ ഗെയിമായ പബ്ജിയിലൂടെ പ്രണയിച്ച് ഇന്ത്യയിലേക്ക് എത്തിയ സീമ ഹൈദറിനെ പങ്കാളി സച്ചിൻ മീണ ഉപദ്രവിച്ചു എന്ന വെളിപ്പെടുത്തലുമായി ഇരുവരും വാടകയ്ക്കു താമസിച്ച വീടിന്റ ഉടമ. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായും സച്ചിൻ സീമയെ മർദിച്ചതായും നോയ്ഡ ഗൗതം ബുദ്ധനഗറിലെ വീട്ടുടമ വെളിപ്പെടുത്തി. സീമയുടെ ചില രീതികൾ സച്ചിന് ഇഷ്ടമായിരുന്നില്ലെന്നും ഇതേച്ചൊല്ലി ഇരുവരും തമ്മിൽ ദിവസവും വഴക്കുണ്ടായിരുന്നതായും വീട്ടുടമ പറഞ്ഞു.

‘‘സ്ഥിരമായി ബീഡി വലിക്കുന്ന സ്വഭാവം സീമയ്ക്കുണ്ടായിരുന്നു. ഇത് സച്ചിന് ഇഷ്ടമായിരുന്നില്ല. ഇതേതുടർന്ന് ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായി. പലപ്പോഴും സീമയെ സച്ചിൻ അടിച്ചു.’’– വീട്ടുടമ വെളിപ്പെടുത്തി.

വീസ ഇല്ലാതെയാണ് നേപ്പാൾ വഴി സീമ ഹൈദറും മക്കളും ഇന്ത്യയിലെത്തിയത്. തുടർന്ന് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചു. നിയമവിരുദ്ധമായി രാജ്യത്തേക്ക്  എത്തിയതിനാൽ സീമയെയും സഹായം നല്‍കിയതിന് സച്ചിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പബ്ജിയിലൂടെ പ്രണയിച്ചാണ് എത്തിയതെന്ന് സീമ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇരുവർക്കും ജാമ്യം ലഭിച്ചു. എന്നാൽ സീമയ്ക്ക് ഇന്ത്യയിൽ താമസിക്കുന്നതിനു നിയമതടസങ്ങളുണ്ട്. പാക്കിസ്ഥാനിലേക്കു തിരിച്ചു പോകില്ലെന്നും സീമ വ്യക്തമാക്കിയിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!