ഗോ ഫസ്റ്റിന് വീണ്ടും പറക്കാൻ ഉപാധികളോടെ അനുമതി; തീരുമാനം കണ്ണൂർ വിമാനത്താവളത്തിനും പ്രവാസികൾക്കും ആശ്വാസമാകും

വിമാന സർവ്വീസ് പുനരാരംഭിക്കാനുള്ള ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്റെ അഭ്യര്‍ഥന അംഗീകരിച്ച്‌ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഗോ ഫസ്റ്റിന് ഡിജിസിഎ വീണ്ടും പറക്കാനുള്ള അനുമതി നൽകിയത്. വീണ്ടും സർവീസ് ആരംഭിക്കാനായി ജൂൺ 28 ന് കമ്പനി സമർപ്പിച്ച പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡിജിസിഎ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറഞ്ഞു.

അതേസമയം ഡൽഹി ഹൈക്കോടതിയിലും നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനും (എൻസിഎൽടി) മുമ്പാകെയുള്ള റിട്ട് ഹർജികളുടെ ഫലത്തിന് വിധേയമായിരിക്കും അനുമതിയെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കുന്നതിന് ആവശ്യമായ എല്ലാ റെഗുലേറ്ററി ചട്ടങ്ങളും പാലിക്കുമെന്ന വ്യവസ്ഥയിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഗോ ഫസ്റ്റിന് അനുമതിയുണ്ടെന്ന് ഡിജിസിഎ അറിയിച്ചു. ഒപ്പം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വിമാനങ്ങളുടെ നിലവിലുള്ള ‘ആകാശഗമനയോഗ്യത’ അല്ലെങ്കിൽ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്തണം.

പ്രതിദിനം 114 വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ ഗോ ഫസ്റ്റിനുള്ളത്. ഇടക്കാല ധനസഹായത്തിന്റെ ലഭ്യതയും ഫ്ലൈറ്റ് ഷെഡ്യൂളിന് ഡിജിസിഎയുടെ അംഗീകാരവും ലഭിച്ചതിന് ശേഷം മാത്രമേ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റ് പ്രവർത്തനങ്ങൾ ആരംഭിക്കാൻ കമ്പനിക്ക് സാധിക്കുകയുള്ളു. ഡിജിസിഎ ഫ്ലൈറ്റ് ഷെഡ്യൂൾ അംഗീകരിച്ചുകഴിഞ്ഞാൽ, ഗോ ഫസ്റ്റിന് ടിക്കറ്റ് വിൽപ്പന ആരംഭിക്കാനാകും. ആകാശഗമനയോഗ്യതയുള്ള വിമാനങ്ങൾ, യോഗ്യതയുള്ള പൈലറ്റുമാർ, ക്യാബിൻ ക്രൂ, എഎംഇകൾ, ഫ്ലൈറ്റ് ഡെസ്പാച്ചർമാർ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഫ്ലൈറ്റ് ഷെഡ്യൂൾ സമർപ്പിക്കാൻ റെസലൂഷൻ പ്രൊഫഷണലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ റെസലൂഷൻ പ്രൊഫഷണൽ (ആർപി) സമർപ്പിച്ച പുനരാരംഭിക്കൽ പ്ലാനിനെ സ്വാധീനിക്കുന്ന കമ്പനിയിലെ ഏതൊരു മാറ്റവും ഉടൻ തന്നെ DGCA-യെ അറിയിക്കേണ്ടതാണ്. നിലവിൽ ജൂലൈ 23 വരെയുള്ള എല്ലാ സർവീസുകളും ഗോ ഫസ്റ്റ് റദ്ദാക്കിയിരിക്കുകയാണ്.

നിലവിൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ വിജയിക്കുകയാണെങ്കിൽ കമ്പനി അധിക പൈലറ്റുമാരെ റിക്രൂട്ട് ചെയ്യുമെന്നും ഫ്ലൈറ്റുകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കുമെന്നും റെസല്യൂഷൻ പ്രൊഫഷണൽ ശൈലേന്ദ്ര അജ്മേര വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മൂന്നു മാസമായി ഗോ ഫസ്റ്റിന്റെ സർവ്വീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.

ഡിജിസിഎ തീരുമാനം കണ്ണൂർ വിമാനത്താവളത്തിന് ആശ്വാസമാകും. ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് അവസാനിപ്പിച്ചതോടെ കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു. പ്രതിദിനം പന്ത്രണ്ട് ലക്ഷം രൂപയുടെ വരുമാന നഷ്ടമാണ് കണ്ണൂർ വിമാനത്താവളത്തിന് ഇതുവഴി സംഭവിച്ചത്. ദിവസേന 1200 യാത്രക്കാരുടെ കുറവും കണ്ണൂരിൽ നിന്നുണ്ടായി. ഇതിനിടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയതും കണ്ണൂരിന് തിരിച്ചടിയായി.

രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ പ്രതിദിനം എട്ട് സർവ്വീസുകളാണ് കണ്ണൂരിൽ നിന്നും ഗോ ഫസ്റ്റ് എയർലൈൻ നടത്തിയിരുന്നത്. അബുദാബി,കുവൈത്ത്, ദുബായ്, ദമാം,മസ്‌കത്ത്,മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ദിവസേനയുളള സർവീസ്. കണ്ണൂരിൽ നിന്ന് കുവൈറ്റ്,ദമാം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഏക വിമാന കമ്പനിയും ഗോ ഫസ്റ്റായിരുന്നു. ഇതോടെ പ്രതിമാസം 240 സർവീസുകളുടെ കുറവാണ് കണ്ണൂരിലുണ്ടാവുക.

ഇതിലൂടെ കണ്ണൂർ വിമാനത്താവള കമ്പനിക്ക് ഉണ്ടാവുന്നത് കോടികളുടെ നഷ്ടം. പ്രതിദിനം ശരാശരി 13 ലക്ഷം രൂപയോളം വിവിധ വിഭാഗങ്ങളിലായി ഗോ ഫസ്റ്റ് കിയാലിന് നൽകി വന്നിരുന്നു. ഗോ ഫസ്റ്റ് സർവീസ് നിർത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിലും വലിയ ഇടിവുണ്ടായി.ശരാശരി 1200 ഓളം യാത്രക്കാരുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്.ഇതോടെ ദൈനം ദിന ചെലവുകൾക്ക് പോലും പണം കണ്ടെത്താനാവാത്ത അവസ്ഥയിലാണ് കിയാൽ. പുറമെ വിവിധ ബാങ്കുകളിൽ നിന്നെടുത്ത ലോണുകളും കുടിശിക അയേക്കും.

എയർ ഇന്ത്യ,ഇൻഡിഗോ,എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ കമ്പനികൾ മാത്രമാണ് നിലവിൽ കണ്ണൂരിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിനിടെ എയർ ഇന്ത്യ ഗൾഫ് രാജ്യങ്ങളിലേക്കുളള നിരക്ക് കുത്തനെ വർധിപ്പിച്ചതും കണ്ണൂരിന് തിരിച്ചടിയായി.വിദേശ കമ്പനികൾക്ക് കണ്ണൂരിൽ നിന്നും സർവീസ് നടത്താനുളള അനുമതി ഉടൻ ലഭിച്ചില്ലങ്കിൽ കണ്ണൂർ വിമാനത്താവളം കടുത്ത പ്രതിസന്ധിയിലേക്കാവും നീങ്ങുക.

ഗോ ഫസ്റ്റിന് ഡിജിസിഎ വീണ്ടും അനുമതി നൽകിയത് കണ്ണൂർ വിമാനത്താവളത്തിനും പ്രവാസികൾക്കും വലിയ ആശ്വാസമാകും.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!