സംശയരോഗം: ഗൾഫിൽനിന്ന് വന്ന യുവാവിൻ്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു

മലപ്പുറം പൊന്നാനിയിൽ ഗൾഫിൽനിന്നു കഴിഞ്ഞ ദിവസം അവധിക്കുവന്ന ഭർത്താവിൻ്റെ അടിയേറ്റ് ഭാര്യ കൊല്ലപ്പെട്ടു. പൊന്നാനി ജെഎം റോഡിനു സമീപം വാലിപ്പറമ്പിൽ ആലിങ്ങൽ സുലൈഖയാണു (36) തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടത്. തിരൂർ കൂട്ടായി സ്വദേശി യൂനുസ് കോയ (40)  ഇരുമ്പ് വടി കൊണ്ട് ആ്രക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം.

കുളി കഴിഞ്ഞു ശുചിമുറിയിൽ നിന്നിറങ്ങി വരുന്ന സുലൈഖയെ, തേങ്ങ പൊളിക്കാൻ ഉപയോഗിക്കുന്ന ഇരുമ്പുകമ്പി ഉപയോഗിച്ച് യൂനുസ് തലയ്ടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിലത്തു വീണ സുലൈഖയുടെ നെഞ്ചത്ത് കുത്തിയെന്നുമാണു വിവരം.  യൂനുസ് കോയയുടെ സംശയ രോഗമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

 

കുട്ടികൾ ബഹളം വെച്ചത് കേട്ടെത്തിയ നാട്ടുകാർ യുവതിയെ പൊന്നാനി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിനു ശേഷം ഭർത്താവ് യൂനുസ് കോയ കടന്നുകളഞ്ഞെങ്കിലും നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പൊന്നാനി എം.ഐ.യു.പി സ്കൂളിലെ എം.ടി.എ പ്രസിഡന്റാണ് മരിച്ച സുലൈഖ. മക്കൾ: അബു താഹിർ, അബൂ ഷഹദ്, ഫാത്തിമത്തുൽ ഫിദ.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!