ഇ​ഖാ​മ ക​ഴി​ഞ്ഞ​വ​ർ​ക്കും ഹു​റൂ​ബാക്കപ്പെട്ടവർക്കും ആ​ശ്വാ​സം; എം​ബ​സി മു​ഖേ​ന എ​ക്സി​റ്റി​ൽ നാ​ട്ടി​ൽ പോ​കാ​ൻ കൂടുതൽ സൗ​ക​ര്യം

സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ഖാ​മ കാ​ലാ​വ​ധി ക​ഴി​യു​ക​യോ ഹു​റൂ​ബ് ആ​വു​ക​യോ ചെ​യ്ത​ശേ​ഷം ഫൈ​ന​ൽ എ​ക്സി​റ്റി​ൽ നാ​ട്ടി​ൽ പോ​കാ​ൻ ക​ഴി​യാ​തെ വി​ഷ​മി​ക്കു​ന്ന അ​ൽ ഖ​സീം പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ വാ​ർ​ത്ത. തൊ​ഴി​ലു​ട​മ​യോ തൊ​ഴി​ൽ സ്ഥാ​പ​ന​മോ നി​താ​ഖാ​ത് വ്യ​വ​സ്‌​ഥ പ്ര​കാ​രം പ​ച്ച ഗ​ണ​ത്തി​ലാ​യി​രു​ന്നാ​ലും എം​ബ​സി വ​ഴി ഇനി മുതൽ ഇ​ത്ത​ര​ക്കാ​ർ​ക്ക് നാ​ട​ണ​യാ​നാ​കും.

അ​ൽ ഖ​സീം പോ​ലു​ള്ള ചി​ല പ്ര​വി​ശ്യ​ക​ളി​ലെ ലേ​ബ​ർ ഓ​ഫി​സു​ക​ളി​ൽ തൊ​ഴി​ലു​ട​മ ചു​വ​പ്പ് ഗ​ണ​ത്തി​ലാ​യി​രി​ക്കു​ക​യോ ഹു​റൂ​ബി​ൽ പെ​ടു​ക​യോ ചെ​യ്തി​രു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് മാ​ത്രം ല​ഭി​ച്ചി​രു​ന്ന ഈ ​സൗ​ക​ര്യം ഇപ്പോൾ പ​ച്ച ഗ​ണ​ത്തി​ലു​ള്ള​വ​ർ​ക്കും ല​ഭി​ച്ചു​തു​ട​ങ്ങി​യ​താ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

റി​യാ​ദി​​ന്റെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ അ​തി​നാ​യി സ​മ​യ​വും പ​ണ​വും വി​നി​യോ​ഗി​ച്ച് എം​ബ​സി​യി​ലേ​ക്ക് പോ​കേ​ണ്ട​തു​മി​ല്ല. റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ഒ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ലി​ങ്കി​ലെ ഫൈ​ന​ൽ എ​ക്സി​റ്റ് ഓ​പ്‌​ഷ​നി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ക​യേ വേ​ണ്ടൂ. ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ത​ങ്ങ​ൾ നി​ല​കൊ​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ൽ​കാ​ര്യ ഓ​ഫി​സു​ക​ൾ (മ​ക്ത​ബു​ൽ അ​മ​ൽ), ജ​വാ​സാ​ത്, ത​ർ​ഹീ​ൽ എ​ന്നി​വ വ​ഴി ജ​യി​ൽ​വാ​സ​മൊ​ന്നും കൂ​ടാ​തെ നാ​ട്ടി​ലെ​ത്താം.

ഓ​ൺ​ലൈ​നി​ൽ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ എം​ബ​സി സാ​മൂ​ഹി​ക ക്ഷേ​മ വി​ഭാ​ഗം പ​രി​ശോ​ധി​ക്കു​ക​യും അ​ൽ ഖ​സീ​മി​​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ൽ​കാ​ര്യ ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്യും. ദ​മ്മാം, ജു​ബൈ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ 15 ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന എം​ബ​സി സം​ഘം കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ഹു​ഫൂ​ഫ്, മ​ധ്യ​പ്ര​വി​ശ്യ​യി​ലെ അ​ൽ ഖ​സീം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​സ​ത്തി​ൽ ഒ​രു​ത​വ​ണ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്.

ഈ ​ഘ​ട്ട​ത്തി​ൽ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ഫി​സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് എം​ബ​സി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ ലി​ങ്ക് വ​ഴി പ​രാ​തി സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ല​ഭി​ക്കു​ന്ന ര​ജി​സ്‌​ട്രേ​ഷ​ൻ ന​മ്പ​റും തൊ​ഴി​ലു​ട​മ​യു​ടെ നാ​ടും (ബു​റൈ​ദ, ഉ​നൈ​സ, അ​ൽ​റ​സ്സ്) +966 542126704 എ​ന്ന വാ​ട്സ്ആ​പ് ന​മ്പ​റി​ൽ ന​ൽ​കി​യാ​ൽ അ​പേ​ക്ഷ​യി​ന്മേ​ലു​ള്ള ന​ട​പ​ടി​യു​ടെ ത​ൽ​സ്ഥി​തി അ​റി​യാം. ലേ​ബ​ർ ഓ​ഫി​സു​ക​ൾ വ​ഴി ല​ഭി​ക്കു​ന്ന റെ​ഫ​റ​ൻ​സ് സ്ലി​പ് വ​ഴി അ​പേ​ക്ഷ​ക​ന് അ​ത​ത് ജ​വാ​സ​ത്തി​ൽ​നി​ന്നോ ത​ർ​ഹീ​ലി​ൽ​നി​ന്നോ ഫൈ​ന​ൽ എ​ക്സി​റ്റ് നേ​ടാം.

റി​യാ​ദ് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന സൗ​ദി പ്ര​വാ​സി​ക​ൾ https://cgijeddah.org/consulate/exitVisa/embreg.aspx എ​ന്ന ലി​ങ്ക് മു​ഖേ​ന​യും ജി​ദ്ദ കോ​ൺ​സു​ലേ​റ്റി​ന് കീ​ഴി​ലു​ള്ള​വ​ർ https://cgijeddah.org/consulate/exitVisa/reg.aspx എ​ന്ന ലി​ങ്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​മാ​ണ് ഫൈ​ന​ൽ എ​ക്സി​റ്റ് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

(കടപ്പാട്: മാധ്യമം)

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!