മമ്മൂട്ടി നടൻ, വിൻസി നടി, മഹേഷ് നാരായണൻ സംവിധായകൻ: അവാർഡുകൾ വാരിക്കൂട്ടി ‘ന്നാ താൻ കേസ് കൊട്’

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. നടനും സംവിധായകനുമായ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 44 ചിത്രങ്ങളാണ് അവസാനഘട്ട മത്സരത്തിനുണ്ടായിരുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കത്തിനാണ് മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം. നന്‍പകല്‍ നേരത്ത് മയക്കത്തിലെ അഭിനയത്തിന് മമ്മൂട്ടിയാണ് മികച്ച നടന്‍. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് വിന്‍സി അലോഷ്യസിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. അറിയിപ്പ് എന്ന ചിത്രത്തിന് മഹേഷ് നാരായണനാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം.ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അഭിനയത്തിന് കുഞ്ചാക്കോ ബോബനും അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അലന്‍സിയറും പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹരായി.

 

154 ചിത്രങ്ങളില്‍ നിന്ന് അവസാന റൗണ്ടിലെത്തിയ മുപ്പതില്‍ നിന്നാണ് പുരസ്കാരങ്ങള്‍. ചിത്രങ്ങളുടെ എണ്ണത്തില്‍ റെക്കോർഡുമായി 154 സിനിമകളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. 2021 ല്‍ 142ഉം കോവിഡ് ബാധിച്ച 2020 ല്‍ 80 ചിത്രങ്ങളുമായിരുന്നു മത്സരത്തിനെത്തിയത്. പ്രാഥമിക ജൂറി കണ്ട ശേഷം 30 ശതമാനം ചിത്രങ്ങളാണ് അന്തിമ ജൂറി പരിഗണിച്ചത്.

സമാന്തര സിനിമയുടെ വക്താവായ ഗൗതം ഘോഷ് അധ്യക്ഷനായ അന്തിമ ജൂറിയില്‍ നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് അംഗങ്ങള്‍.

അവാർഡ് പട്ടിക ചുവടെ:

മികച്ച ചിത്രം- നൻ പകൽ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)
നടൻ – മമ്മൂട്ടി (നൻ പകൽ നേരത്ത് മയക്കം)
നടി- വിൻസി അലോഷ്യസ് (രേഖ)
നടന്‍ (സ്പെഷ്യൽ ജൂറി)-കുഞ്ചാക്കോ ബോബൻ, അലൻസിയർ (എന്നാ താൻ കേസ് കൊട്, അപ്പൻ)

സ്വഭാവനടി- ദേവി വർമ (സൗദി വെള്ളക്ക)
സ്വഭാവനടന്‍- പി.പി. കുഞ്ഞിക്കൃഷ്ണൻ (എന്നാ താൻ കേസ് കൊട്)
സംവിധാനം (പ്രത്യേക ജൂറി) – വിശ്വജിത്ത് എസ് -, രാരിഷ് -വേട്ടപ്പട്ടികളും ഓട്ടക്കാരും
സംവിധായകൻ- മഹേഷ് നാരായണൻ (അറിയിപ്പ്)
രണ്ടാമത്തെ ചിത്രം- അടിത്തട്ട്

തിരക്കഥാകൃത്ത് (അഡാപ്‌റ്റേഷന്‍) – രാജേഷ് കുമാർ, തെക്കൻ തല്ലുകേസ്
തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, എന്നാ താൻ കേസ് കൊട്
ക്യാമറ- മനേഷ് മാധവൻ, ചന്ദ്രു സെൽവരാജ് (ഇലവീഴാ പൂഞ്ചിറ, വഴക്ക്)
കഥ- കമൽ കെ.എം (പട)
സ്ത്രീ-ട്രാന്‍സ്‌ജെന്‍ഡര്‍ പുരസ്‌കാരം- ശ്രുതി ശരണ്യം (ബി 32 മുതൽ 44 വരെ)
കുട്ടികളുടെ ചിത്രം -പല്ലൊട്ടി 90സ് കിഡ്

ബാലതാരം പെൺ- തന്മയ (വഴക്ക്)
ബാലതാരം ആൺ -മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90സ് കിഡ്)
നവാഗത സംവിധായകന്‍- ഷാഹി കബീർ (ഇലവീഴാ പൂഞ്ചിറ)
ജനപ്രിയ ചിത്രം- എന്നാ താൻ കേസ് കൊട്
നൃത്തസംവിധാനം- ഷോബി പോൾരാജ് (തല്ലുമാല)
വസ്ത്രാലങ്കാരം – മഞ്ജുഷ രാധാകൃഷ്ണൻ -സൗദി വെള്ളക്ക
മേക്കപ്പ്ആര്‍ട്ടിസ്റ്റ്- റോണക്സ് സേവ്യർ (ഭീഷ്മപർവം)

ശബ്ദരൂപകല്പന- അജയൻ അടാട്ട് (ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം -വിപിൻ നായർ (എന്നാ താൻ കേസ് കൊട്)
കലാസംവിധാനം- ജ്യോതിഷ് ശങ്കർ (എന്നാ താൻ കേസ് കൊട്)
ചിത്രസംയോജകന്‍- നിഷാദ് യൂസഫ് (തല്ലുമാല)
ഗായിക- മൃദുല വാര്യർ (മയിൽപ്പീലി ഇളകുന്നു കണ്ണാ, 19-ാംനൂറ്റാണ്ട്)
ഗായകന്‍- കപിൽ കബിലൻ (കനവേ, പല്ലൊട്ടി 90സ് കിഡ്)

സംഗീതസംവിധായകന്‍ (ബി.ജി.എം)- ഡോൺ വിൻസെന്റ് (എന്നാ താൻ കേസ് കൊട്)
സംഗീതസംവിധായകന്‍- എം. ജയചന്ദ്രൻ (മയിൽപ്പീലി, ആയിഷാ)
ഗാനരചയിതാവ്- റഫീഖ് അഹമ്മദ് , (തിരമാലയാണു നീ, വിഡ്ഢികളുടെ മാഷ്)
സിങ്ക് സൗണ്ട് -വൈശാഖ് പി.വി-(അറിയിപ്പ്)
ഡബ്ബിങ് ആൺ- ഷോബി തിലകൻ 19-ാം നൂറ്റാണ്ട്

ഡബ്ബിങ് പെൺ -പോളി വൽസൻ – സൗദി വെള്ളക്ക
വിഷ്വൽ എഫക്ട്സ് -അനീഷ്, സുമേഷ് ​ഗോപാൽ (വഴക്ക്)
ചലച്ചിത്ര​ഗ്രന്ഥം- സിനിമയുടെ ഭാവദേശങ്ങൾ- സി.എസ്. വെങ്കിടേശ്വരൻ
ചലച്ചിത്രലേഖനം- പുനസ്ഥാപനം എന്ന നവേന്ദ്രജാലം-സാബു പ്രവദാസ്

 

∙ മത്സരിച്ച ചിത്രങ്ങളും സംവിധായകരും

ഫാമിലി  (ഡോൺ പാലത്തറ), നൊമ്പരക്കൂട് (ജോഷി മാത്യു), ലാ ടൊമാറ്റിന (സജീവൻ അന്തിക്കാട്), ഫോർ ഇയേഴ്സ് (രഞ്ജിത് ശങ്കർ), സെക്‌ഷൻ 306 ഐപിസി (ശ്രീനാഥ് ശിവ), ഭീഷ്മപർവം (അമൽ നീരദ്), ഏകൻ അനേകൻ (ചിദംബര പളനിയപ്പൻ), പുലിയാട്ടം (സന്തോഷ് കല്ലാട്ട്), വേട്ടപ്പട്ടികളും ഓട്ടക്കാരും (രരീഷ്), ഹെഡ്മാസ്റ്റർ (രാജീവ്നാഥ്), ഓർമകളിൽ (എം.വി.വിശ്വപ്രതാപ്), ഇൻ (രാജേഷ് നായർ), മെയ്ഡ് ഇൻ ട്രിവാൻഡ്രം (മായാ ശിവ), എന്ന് സ്വന്തം ശ്രീധരൻ (സിദ്ദിഖ് പറവൂർ), മനസ് (ബാബു തിരുവല്ല), നാലാംമുറ (ദീപു അന്തിക്കാട്), ചതി (ശരത്ചന്ദ്രൻ വയനാട്), കാളച്ചേകോൻ (കെ.എസ്.ഹരിഹരൻ), മറിയം (ബിബിൻ,ഷിഹ), പാൽതു ജാൻവർ (സംഗീത് പി.രാജൻ), ഭർത്താവും ഭാര്യയും മരിച്ച 2 മക്കളും (സതീഷ് ബാബുസേനൻ, സന്തോഷ് ബാബുസേനൻ), വിഡ്ഢികളുടെ മാഷ് (വി.എ.അനീഷ്), ജയ ജയ ജയ ജയ ഹേ (വിപിൻ ദാസ്), ഒഴുകി ഒഴുകി ഒഴുകി (സഞ്ജീവ് ശിവൻ), ടു മെൻ (കെ.സതീഷ്), സൗദി വെള്ളക്ക (തരുൺ മൂർത്തി), ആനന്ദം പരമാനന്ദം (ഷാഫി), ഇൻ ദി റെയിൻ (ആദി ബാലകൃഷ്ണൻ), എലോൺ (ഷാജി  കൈലാസ്), ബ്രോ ഡാഡി (പൃഥ്വിരാജ് സുകുമാരൻ), ട്വൽത് മാൻ (ജീത്തു ജോസഫ്), എല്ലാം സെറ്റാണ് (പി.എസ്.സന്തോഷ്കുമാർ), മോൺസ്റ്റർ (വൈശാഖ്), ദായം (പ്രശാന്ത് വിജയ്), മുറിവുകൾ പുഴയാകുന്നു (പി.കെ.സുനിൽനാഥ്), അദൃശ്യ ജാലകങ്ങൾ (ഡോ.ബിജു), പടവെട്ട് (ലിജു കൃഷ്ണ).

പന്ത്രണ്ട് (ലിയോ തദേവൂസ്), ആദിവാസി (വിജേഷ് മണി), നിള (ഇന്ദു ലക്ഷ്മി), അടിത്തട്ട് (ജോജോ ആന്റണി), ഫൈവ് സീഡ്സ് (പി.എസ്.അശ്വിൻ), പഴഞ്ചൻ പ്രണയം (ബിനിഷ് കളരിക്കൽ), ഭാരത സർക്കസ് (സോഹൻ സിനുലാൽ), മലയൻകുഞ്ഞ് (പി.വി.സജിമോൻ), ചാണ (ഭീമൻ രഘു), ഗ്രാനി (കലാധരൻ), കുറ്റവും ശിക്ഷയും (രാജീവ് രവി), എഴുത്തോല (സുരേഷ് ഉണ്ണികൃഷ്ണൻ), തമസ് (അജയ് ശിവറാം), ക്ഷണികം (രാജീവ് രാജേന്ദ്രൻ), ആദിയും അമ്മുവും (വിൽസൺ തോമസ്), കനക രാജ്യം (സാഗർ), കാവതി കാക്കകൾ (ഡോ.കെ.ആർ.പ്രസാദ്), ശ്രീധന്യ കേറ്ററിങ് സർവീസ് (ജിയോ ബേബി), നൻപകൽ നേരത്തു മയക്കം (ലിജോ ജോസ് പെല്ലിശേരി), പുഴു (പി.ടി.രതീന), വാമനൻ (എ.ബി.ബിനിൽ), ആനപ്പറമ്പിലെ വേൾഡ് കപ്പ് (നിഖിൽ പ്രേമൻ), റോഷാക്ക് (നിസാം ബഷീർ), സൈമൺ ഡാനിയേൽ (സാജൻ ആന്റണി), അന്ത്രു ദ് മാൻ (ശിവകുമാർ കങ്കോൾ), ഇലവരമ്പ് (എസ്.ബിശ്വജിത്), ഹയ (വാസുദേവ് സനൽ), സ്റ്റാൻഡേർഡ്  5 ബി (പി.എം.വിനോദ് ലാൽ), അറിയിപ്പ് (മഹേഷ് നാരായണൻ), മാക്കൊട്ടൻ (രാജീവ് നെടുവന്തം), അപ്പൻ (മജു), വള്ളിച്ചെരുപ്പ് (ശ്രീഭാരതി), മാളികപ്പുറം (വിഷ്ണു ശശി ശങ്കർ), ഏകൻ (സി നെറ്റോ), ആയിഷ (അമീർ പള്ളിക്കൽ), ഇലവീഴാ പൂഞ്ചിറ (സാഹി കബീർ), കീടം (രാഹുൽ റിജി നായർ), നീല രാത്രി (ടി.അശോക് കുമാർ), ഉറ്റവർ (അനിൽദേവ്), കൊച്ചാൾ (ശ്യാം മോഹൻ), രോമാഞ്ചം (ജിനു മാധവൻ), വനിത (റഹീം ഖാദർ), മൈക്ക് (വിഷ്ണു ശിവപ്രസാദ്), തല്ലുമാല (ഖാലിദ് റഹ്മാൻ), ജോ ആൻഡ് ജോ (അരുൺ ഡി.ബോസ്), മേ ഹൂം മൂസ (ജിബിൻ ജേക്കബ്), വിചിത്രം (അച്ചു വിജയൻ), ആട്ടം (ആനന്ദ് ഏകർഷി), ന്നാ താൻ കേസ് കൊട് (രതീഷ് ബാലകൃഷ്ണൻ പൊതുവാൾ), ദ് ടീച്ചർ (വിവേക്), ആകാശത്തിനു താഴെ (ലിജീഷ് നല്ലേഴത്ത്), പീസ് (കെ.സൻഫീർ), എന്നാലും ന്റെ അളിയാ (ബാഷ് മുഹമ്മദ്), ജോൺ ലൂഥർ (അഭിജിത് ജോസഫ്), ജീന്തോൾ (ജീ ചിറയ്ക്കൽ).

ഇനി ഉത്തരം (സുധീഷ് രാമചന്ദ്രൻ), മിസിങ് ഗേൾ (അബ്ദുൽ റഷീദ്), തീർപ്പ് (രതീഷ് അമ്പാട്ട്), ഷെഫീക്കിന്റെ സന്തോഷം (അനൂപ് പന്തളം), ഡിയർ ഫ്രണ്ട് (വിനീത് കുമാർ), ബിയോണ്ട് ദ് സെവൻ സീസ് (ഡോ.സ്മൈലി ടൈറ്റസ്,പ്രതീഷ് ഉത്തമൻ), കുമാരി (നിർമൽ സഹദേവ്), പകലും പാതിരാവും (അജയ് വാസുദേവ്), കാഥികൻ (ജയരാജ്), മെഹ്ഫിൽ (ജയരാജ്), വഴക്ക് (സനൽകുമാർ ശശിധരൻ), പുല്ല് റൈസിങ് (അമൽ നൗഷാദ്), ചട്ടമ്പി (അഭിലാഷ് എസ്.കുമാർ), രേഖ (ജിതിൻ ഐസക്ക് തോമസ്), കാപ്പ (ഷാജി കൈലാസ്), രസഗുള (സാബു ജെയിംസ്), ഭൂമിയുടെ ഉപ്പ് (സണ്ണി ജോസഫ്), മകൾ (സത്യൻ അന്തിക്കാട്), ഓട്ടോറിക്ഷക്കാരന്റെ ഭാര്യ (ഹരികുമാർ), തൂലിക (റോയ് മാത്യു മണപ്പള്ളിൽ), അദേഴ്സ് (ശ്രീകാന്ത് ശ്രീധരൻ), ജനഗണമന (ഡിജോ ജോസ് ആന്റണി), മുകുന്ദനുണ്ണി അസോസിയേറ്റ്സ് (അഭിനവ് സുന്ദർ നായക്), മിണ്ടിയും പറഞ്ഞും (അരുൺ ബോസ്), കായ്പോള (കെ.ജി.ഷൈജു), മോമോ ഇൻ ദുബായ് (അമീൻ അസ്‍ലം), പല്ലൊട്ടി നയന്റീസ് കിഡ്സ് (ജിതിൻ രാജ്), 1744 വൈറ്റ് ഓൾട്ടോ (സെന്ന ഹെഗ്‍‍‍ഡെ), കടുവ (ഷാജി കൈലാസ്), കൂമൻ (ജീത്തു ജോസഫ്), ചെക്കൻ (ഷാഫി എപ്പിക്കാട്).

പത്തൊൻപതാം നൂറ്റാണ്ട് (വിനയൻ), ഒരു തെക്കൻ തല്ലു കേസ് (എ‍ൻ.ശ്രീജിത്), വിവാഹ ആവാഹനം (സാജൻ ആലുമ്മൂട്ടിൽ), ഞാനും പിന്നൊരു ഞാനും (രാജസേനൻ), ദ് ഹോപ് (ജോയ് കല്ലുകാരൻ), മൈ നെയിം ഈസ് അഴകൻ (ബി.സി.നൗഫൽ), ബാക്കി വന്നവർ (അമൽ പ്രാസി), സിഗ്നേച്ചർ (മനോജ് പാലോടൻ), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഗോൾഡ് (അൽഫോൻസ് പുത്രൻ), അക്കുവിന്റെ പടച്ചോൻ (മുരുകൻ മേലേരി), പട (കെ.എം.കമൽ), പുരുഷ പ്രേതം (ആർ.കെ.കൃഷ്ണാദ്), ഏതം (പ്രവീൺ ചന്ദ്രൻ മൂടാടി), സോളമന്റെ തേനീച്ചകൾ (ലാൽ ജോസ്), പാപ്പൻ (ജോഷി), ഉപ്പുമാവ് (എസ്.ശ്യാം), പ്രിയൻ ഓട്ടത്തിലാണ് (ആന്റണി സോണി), പത്താം വളവ് (എം.പത്മകുമാർ), സന്തോഷം (അജിത് വി.തോമസ്), വീകം (സാഗർ ഹരി), പർപ്പിൾ പോപ്പിൻസ് (എം.എസ്.ഷൈൻ), വരാൽ (കണ്ണൻ താമരക്കുളം), ത തവളയുടെ ത (ഫ്രാൻസിസ് ജോസഫ് ജീര), ഉല്ലാസം (ജീവൻ ജോജോ), ബർമുഡ (ടി.കെ.രാജീവ്കുമാർ), കോളജ് ക്യൂട്ടീസ് (എ കെ ബി കുമാർ), നോർമൽ (പ്രതീഷ് പ്രസാദ്), വെള്ളരിപ്പട്ടണം (മഹേഷ് വെട്ടിയാർ), നോക്കുകുത്തി (ശേഖരിപുരം മാധവൻ), കൂൺ (അനിൽകുമാർ നമ്പ്യാർ).

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 


ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്

വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!