ചേച്ചിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരനേയും അക്രമികള്‍ വധിച്ചു; എല്ലാറ്റിനും തുടക്കും ഒരു വ്യാജചിത്രം, മണിപ്പൂരിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ കൂട്ട ബലാത്സംഗത്തിനിരയാക്കുകയും നഗ്നരായി നടത്തുകയും ചെയ്ത സംഭവത്തിന് കാരണമായത് ഒരു വ്യാജ വീഡിയോ ആണെന്ന് റിപ്പോർട്ട്. മെയ്തെയ്-കുക്കി ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം ഒരു വ്യാജവീഡിയോയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെത്തുടർന്ന് വഷളാവുകയും മെയ്തെയ് വിഭാഗത്തിലെ പുരുഷന്മാർ കുക്കി വിഭാഗത്തിലെ സ്ത്രീകളെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു എന്നുമാണ് എൻഡിടിവി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിക്രമത്തിനിരയായ സ്ത്രീകളിലൊരാളുടെ സഹോദരൻ അന്നേ ദിവസം കൊല്ലപ്പെട്ടതായും റിപ്പോർട്ട് പറയുന്നു.
രണ്ട് സ്ത്രീകളെ നഗ്നരാക്കി മെയ്‌തേയ് വിഭാഗത്തില്‍പര്‌പെട്ട അക്രമികള്‍ നടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ അതേ ദിവസം തന്നെയാണ് ആക്രമിക്കപ്പെട്ട പെണ്‍കുട്ടികളില്‍ ഒരാളുടെ സഹോദരനും കൊലചെയ്യപ്പെട്ടത്. മണിപ്പൂരില്‍ മെയ്‌തേയ്-കുകി സംഘര്‍ഷം ആരംഭിച്ച മെയ് മൂന്നിന് പിറ്റേന്നാണ് കാംഗ്‌പോക്പി ജില്ലയില്‍ കൊലപാതകവും രാജ്യത്തെ ഞെട്ടിച്ച ലൈംഗിക അതിക്രമവും നടന്നത്. തന്റെ 21 വയസുകാരിയായ സഹോദരിയെ അപമാനിക്കുന്നതില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് 19 വയസുകാരനായ സഹോദരനെ അക്രമികള്‍ വധിച്ചത്.
താഴ് വാരങ്ങളിൽ സ്വാധീനമുള്ള മെയ്തെയി വിഭാഗവും മലമുകളിലെ പ്രദേശങ്ങളിൽ സ്വാധീനമുള്ള കുക്കി വിഭാഗവും തമ്മിൽ പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് മെയ് 3നാണ്. കുക്കി വിഭാഗത്തിന് പിന്തുണ പ്രഖ്യാപിച്ച് റാലി നടന്നതിനു പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. അതിനിടെ, സുരക്ഷയ്ക്കായി വനപ്രദേശത്തേക്ക് ഓടിപ്പോയ സംഘത്തിലെ അംഗങ്ങളായിരുന്നു അതിക്രമത്തിനിരയായ സ്ത്രീകളെന്ന് പൊലീസ് പറയുന്നു. മെയ് നാലിനാണ് ഇവർ ആത്മരക്ഷാർത്ഥം പലായനം ചെയ്തത്. അപ്പോഴേക്കും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമായിരുന്നു.
തങ്ങളുടെ ഗോത്രത്തിൽ പെട്ട സ്ത്രീകൾ ബലാത്സംഗത്തിനിരയായി എന്ന വ്യാജ പ്രചരണം വിശ്വസിച്ച മെയ്തെയി വിഭാഗത്തിലെ ചിലർ കുക്കി ഗ്രാമത്തിലേക്ക് അതിക്രമിച്ചുകയറിയെന്നാണ് ആരോപണം. ഒരു വീഡിയോ ആയിരുന്ന വ്യാജപ്രചരണത്തിന അടിസ്ഥാനം. ഇവർ വനപ്രദേശത്തേക്ക് ഓടിപ്പോയ സംഘത്തെ പിടികൂടുകയായിരുന്നു. രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമടങ്ങുന്നതായിരുന്നു ഈ സംഘം. ഇവരിൽ മൂന്നു പേർ ഒരു കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. 56കാരനായ പുരുഷനും അയാളുടെ 19കാരനായ മകനും 21കാരിയായ മകളുമായിരുന്നു ഇവർ. 42ഉം 52ഉം വയസ്സുള്ള രണ്ട് സ്ത്രീകളാണ് ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർ.
വനപ്രദേശത്തേക്കുള്ള യാത്രക്കിടെ സംഘം നോങ്പോക് സെക്മെയി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാരെയും കണ്ടിരുന്നു. ഇവർക്കൊപ്പം നീങ്ങുന്നതിനിടെ പൊലീസ് സ്റ്റേഷന് രണ്ട് കിലോമീറ്റർ അപ്പുറത്തുവച്ചാണ് ആയിരത്തോളം പുരുഷന്മാരടങ്ങുന്ന ജനക്കൂട്ടം ഇവരെ തടഞ്ഞത്. പൊലീസിനെ ആക്രമിച്ച് ഈ ജനക്കൂട്ടം അഞ്ചംഗസംഘത്തെ പിടികൂടുകയായിരുന്നു. സഹോദരിയെ അക്രമികളിൽ നിന്ന് രക്ഷിക്കാനുള്ള ശ്രമത്തിനിടെ 19കാരൻ കൊല്ലപ്പെട്ടെന്നാണ് പൊലീസ് എഫ്ഐആറിൽ പറയുന്നത്. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളിലൊരാൾ കൂട്ടബലാത്സംഗത്തിനിരയായെന്ന് മറ്റൊരു സ്ത്രീ പറഞ്ഞതായാണ് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മെയ് 18നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മെയ് 3 മുതൽ മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച ഈ വീഡിയോ പുറത്തുവരികയും സമൂഹമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുകയുമായിരുന്നു. രാജ്യമെമ്പാടും ശക്തമായ പ്രതിഷേധമുയർന്നു. പിന്നാലെ, അക്രമികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഹെറാദാസിനെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
അതേസമയം മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി റോഡിലൂടെ നടത്തിച്ച പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് പറഞ്ഞു. രാജ്യത്തുടനീളം പ്രതിഷേധം ഉയര്‍ന്നതോടെയാണ് പ്രതികരണം. അതേസമയം സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദേശീയ വനിതാ കമ്മീഷന്‍ പ്രതികരിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273