10 വയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ചു; വനിതാ പൈലറ്റിനേയും ഭർത്താവിനേയും നാട്ടുകാർ വളഞ്ഞിട്ട് മർദിച്ചു, പൈലറ്റിൻ്റെ ജോലി തെറിച്ചു – വീഡിയോ
പത്തുവയസുകാരിയെ വീട്ടുജോലിക്ക് നിർത്തി ക്രൂരമായി മർദിച്ച വനിതാപൈലറ്റിനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ പൈലറ്റിനെയും ഭർത്താവിനെയും നാട്ടുകാർ നടുറോഡിലിട്ട് തല്ലിച്ചതച്ചിരുന്നു. ഡൽഹി ദ്വാരകയിലാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമാണ് ദമ്പതികളെ മർദിച്ചത്. കൗശിക് ബാഗ്ചി (36), ഭാര്യ പൂർണിമ ബാഗ്ചി (33) എന്നിവർക്കാണ് മർദനമേറ്റത്.
മർദനത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു. ഇതിന് പിന്നാലെ ദമ്പതികൾക്കെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ശ്രദ്ധിയിൽപ്പെട്ടെന്നും വനിതാ പൈലറ്റിനെ ജോലിയിൽ മാറ്റി നിർത്തിയെന്നും ഇൻഡിഗോ എയർലൈൻ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഈ സാഹചര്യത്തിൽ പൈലറ്റിനെ ഔദ്യോഗിക ചുമതലകളിൽ നിന്ന് ഒഴിവാക്കി നിർത്തിയെന്നും വിമാനക്കമ്പനി വക്താവ് അറിയിച്ചെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പൂർണിമ ഇൻഡിഗോ എയർലൈനിൽ പൈലറ്റും ഭർത്താവ് മറ്റൊരു വിമാനക്കമ്പനിയിലെ ജീവനക്കാരനുമാണെന്ന് പൊലീസ് പറഞ്ഞു. രണ്ടുമാസം മുമ്പാണ് 10 വയസുകാരിയെ സഹായത്തിനായി ഇവരുടെ വീട്ടിൽ നിർത്തുന്നത്. ദമ്പതികളുടെ കുഞ്ഞിനെ പരിപാലിക്കാനാണ് പെൺകുട്ടിയെ ജോലിക്കെടുത്തത്. എന്നാൽ ഇവരുടെ വീട്ടിലെ ജോലികൾ മുഴുവൻ പെൺകുട്ടിയെക്കൊണ്ട് ചെയ്യിപ്പിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. മോഷണക്കുറ്റമടക്കം ആരോപിച്ച് പെൺകുട്ടിയെ ഇവർ മർദിക്കുകയും പൊള്ളലേൽപിക്കുകയും ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞ മൂന്ന്-നാല് ദിവസമായി പട്ടിണി കിടക്കുകയായിരുന്നുവെന്നും പലപ്പോഴും പഴകിയ ഭക്ഷണം കഴിക്കാൻ നൽകാറുണ്ടെന്നും പെൺകുട്ടി പറഞ്ഞതായി അമ്മാവൻ പറയുന്നു.
വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന അപ്പാർട്ട്മെന്റിൽ നിന്ന് 500 മീറ്റർ അകലെ ജെജെ കോളനിയിലാണ് കുട്ടിയുടെ കുടുംബവും മറ്റ് ബന്ധുക്കളും താമസിക്കുന്നത്.
ബുധനാഴ്‌ച രാവിലെ വനിതാ പൈലറ്റ് ഇരയായ പെൺകുട്ടിയെ മർദിക്കുന്നത് പെൺകുട്ടിയുടെ ബന്ധുവാണ് ആദ്യം ശ്രദ്ധിച്ചതെന്ന് പോലീസ് പറഞ്ഞു. 15 വയസ്സുള്ള ഈ ബന്ധു, അമ്മയോടൊപ്പം അയൽപക്കത്ത് ജോലിക്ക് പോകുകയായിരുന്നു. ഈ സമയത്താണ് വീടിൻ്റെ ബാൽക്കണിയിൽ വെച്ച് 10 വയസ്സുള്ള പെണ്കുട്ടിയെ വനിതാ പൈലറ്റ് മർദിക്കുന്നത് കണ്ടത്. ഉടൻ ബന്ധു ഇക്കാര്യം തൻ്റെ അമ്മയോട് പറഞ്ഞു.
“വിവരം അറിഞ്ഞ ഈ അമ്മ പെണ്കുട്ടിയോട് ഇറങ്ങി വരാൻ പറഞ്ഞു. എന്നാൽ വനിതാ പൈലറ്റ് ദേഷ്യപ്പെടുകയും വീണ്ടും അടിക്കുമെന്നും പറഞ്ഞതോടെ പെണ്കുട്ടി ഇറങ്ങി വരാൻ വിസമ്മധിച്ചു. അവൾ പേടിച്ച പോലെ നോക്കുന്നുണ്ടായിരുന്നു. അതേ സമയം, തന്റെ കാർ വൃത്തിയാക്കുകയായിരുന്ന ഒരു അർദ്ധസൈനിക സേനാ ഉദ്യോഗസ്ഥൻ എന്റെ കസിനായ പെണ്കുട്ടി നിലവിളിക്കുന്നത് കണ്ട് ഞങ്ങളോടൊപ്പം ചേർന്നു. ഞങ്ങൾ ആ സ്ത്രീയെ അഭിമുഖീകരിച്ച് എന്റെ ബന്ധുവിനെ ഞങ്ങളുടെ അടുത്തേക്ക് തിരിച്ചയക്കാൻ ആവശ്യപ്പെട്ടു. സ്ത്രീ വിസമ്മതിച്ചു, ഞങ്ങളുടെ ബന്ധുവിന്റെ മാതാപിതാക്കളോട് സംസാരിക്കാൻ ആവശ്യപ്പെട്ടു, എന്നാൽ അവർ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബാൽക്കണി വാതിൽ പൂട്ടി, ”15 വയസ്സുകാരൻ പറഞ്ഞു.
ഈ സമയം പെണ്കുട്ടിയുടെ മാതാപിതാക്കൾ ഒരു ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ബീഹാറിലേക്ക് പോയതായിരുന്നു. അതിനാൽ പോലീസിൽ വിവരം അറിയിക്കുകയും നാട്ടുകാരിൽ ചിലരെ വിവരം അറിയിക്കുകയും ചെയ്തതായി പെണ് കുട്ടിയുടെ ബന്ധുവായ അമ്മ പറഞ്ഞു.
സംഭവം പുറത്തറിഞ്ഞതോടെ പെണ്കുട്ടിയുടെ ബന്ധുക്കളും നാട്ടുകാരുമുൾപ്പെടെ ഒരു സംഘം ആളുകൾ ഫ്ലാറ്റിലെത്തി പെൺകുട്ടിയെ കൊണ്ടുവരാൻ ദമ്പതികളോട് ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ സമ്മതിച്ചില്ല. താമസിയാതെ, കൂടുതൽ നാട്ടുകാർ സംഭവസ്ഥലത്തെത്തി അവരോടൊപ്പം ചേർന്നു. തുടർന്ന് ഇരുവരും പ്രധാന വാതിൽ തുറന്ന് പെൺകുട്ടിയെ പുറത്തിറക്കി.
“പെണ്കുട്ടിയുടെ ഇടതുകൈയിൽ രണ്ടിടത്ത് പൊള്ളലേറ്റത് കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ഭാഗം വീർത്തിരുന്നു, ഇടത് കണ്ണ് ചുവന്നിരുന്നു. ചേച്ചി എന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി. അവൾ പരിഭ്രമത്തോടെ നോക്കി. അവളുടെ അവസ്ഥ ഞങ്ങളിൽ പലരെയും വേദനിപ്പിച്ചു. ചിലർ ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ചു,” പെണ് കുട്ടിയുടെ ബന്ധുവായ അമ്മ പറഞ്ഞു.
ബന്ധുക്കളും നാട്ടുകാരും ചേർന്ന് വനിതാപൈലറ്റിന്റെ മുടിപിടിച്ച് വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിട്ട് ആക്രമിച്ചു. അവരെ രക്ഷപ്പെടുത്താനെത്തിയ പൈലറ്റിൻ്റെ ഭർത്താവിനേയും ജനം പൊതിരെ തല്ലി. പൊലീസെത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. പൈലറ്റിനെ യൂണിഫോമിലാണ് മർദിക്കുന്നത്.
ബാലവേല നിരോധന നിയമപ്രകാരവും ബാലനീതി നിയമപ്രകാരവുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ദമ്പതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi's Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour… pic.twitter.com/qlpH0HuO0z
— ANI (@ANI) July 19, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ബഹറൈനിൽ പോയി എളുപ്പത്തിൽ സന്ദർശക വിസ പുതുക്കാം. ഇപ്പോൾ ചിലവും കുറവ്
വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273